ബര്‍ലിനില്‍ നടന്ന (30 May-2 June) Euroanaesthesia സമ്മേളനത്തില്‍ പ്രസിദ്ധപ്പെടുത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം പുകവലിക്കാരും, നേരിട്ടല്ലാതെ ആ പുക ശ്വസിക്കുന്ന മറ്റുള്ളവര്‍ക്കും(passive smokers) ശസ്ത്രക്രിയാ സമയത്ത് കൂടുതല്‍ അനസ്തേഷ്യയും വേദനസംഹാരികളും പുകവലിക്കാത്തവരേക്കാള്‍ കൂടുതല്‍ വേണ്ടിവരും. ടര്‍ക്കിയിലെ Bezmialem Vakif University യുടെ Department of Anaesthesiology and Intensive Care ലെ Dr Erdogan Ozturk സഹപ്രവര്‍ത്തകരും ആണ് ഈ പഠനം നടത്തിയത്.
പുകയിലയുടെ പുകയിലെ 4,000 ല്‍ അധികം കണികകള്‍ വിഷങ്ങളോ, ക്യാന്‍സര്‍കാരിയോ ആണ്. വളരെ കുറവ് പഠനങ്ങളേ പുകവലിയേയും അനസ്തേഷ്യയും സംബന്ധിച്ച് നടന്നിട്ടുള്ളു. passive smokers ല്‍ ഇത്തരം പഠനം നടന്നിട്ടേയില്ല. പുകവലിക്കാര്‍, passive smokers, പുകവലിക്കാത്തവര്‍ എന്നിവര്‍ക്ക് വേണ്ടിവരുന്ന അനസ്തേഷ്യയുടേയും വേദനസംഹാരികളുടേയും അളവ് അവര്‍ വിശദമായി പരിശോധിച്ചു.
അവര്‍ ഇങ്ങനെ ഉപസംഹരിച്ചു: “ഒരേ ശസ്ത്രക്രിയക്ക് തുല്യമായ anaesthetic depth കിട്ടാന്‍ പുകവലിക്കാരില്‍ പുകവലിക്കാത്തവരെ അപേക്ഷിച്ച് കൂടുതല്‍ അളവ് അനസ്തേഷ്യയും വേദനസംഹാരികളും വേണ്ടിവരുന്നു.”
അനസ്തേഷ്യ മരുന്നിന്റെ കരളില്‍ വെച്ച് നടക്കുന്ന ദഹനത്തെ നിക്കോട്ടിന്‍ ബാധിക്കുന്നതോ, വേദന അറിയാന്‍ കാരണമാകുന്ന nociceptors നാഡീകോശങ്ങളുടെ ശേഷി കുറയന്നുതോ ആയിരിക്കാം ഇതിന് കാരണം.
— സ്രോതസ്സ് sciencedaily.com