ഒകിനാവ നിവാസികള്‍ അമേരിക്കയുടെ സൈനിക കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചു

അമേരിക്കയുടെ പുതിയ സൈനിക കേന്ദ്രത്തിന്റെ നിര്‍മ്മാണം തടഞ്ഞ നൂറിലധികം മുതര്‍ന്ന പൌരന്‍മാരായ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. ജപ്പാനിലെ ഒക്കിനാവ ദ്വീപിലാണ് അമേരിക്ക പുതിയ സൈനിക കേന്ദ്രം നിര്‍മ്മിക്കുന്നത്. സമ്മത രേഖകളിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ പണി പുനരാരംഭിച്ചതിനാലാണ് പ്രതിഷേധ സമരം നടന്നത്. ഒകിനാവയുടെ ഗവര്‍ണര്‍ നിര്‍മ്മാണത്തിനുള്ള അനുമതി “നിയമപരമായ തെറ്റുകള്‍” കാരണം ഈ മാസം റദ്ദാക്കിയിരുന്നു. എന്നാല്‍ ടോക്യോയുടെ Transport Ministry ആ തടസത്തെ overrule ചെയ്തു. ഒകിനാവയിലെ കൂടുതല്‍ ജനങ്ങളും ആ കേന്ദ്രത്തിന് എതിരാണ്. ഒകിനാവയില്‍ ഇപ്പോള്‍ 26,000 അമേരിക്കന്‍ പട്ടാളക്കാരുണ്ട്. ഇവരുടെ സാന്നിദ്ധ്യം കാരണം ദശാബ്ദങ്ങളായി ജനം സമരത്തിലാണ്.

ഒരു അഭിപ്രായം ഇടൂ