ജോലിക്കാരന്‍ ഫെഡറല്‍ റിസര്‍വ്വില്‍ നിന്നും രഹസ്യവിവരങ്ങള്‍ മോഷ്ടിച്ചതിന് ഗോള്‍ഡ്‌മന്‍ സാച്ചസിനെ ശിക്ഷിച്ചു

Federal Reserve Bank of New Yorkല്‍ നിന്നും രഹസ്യവിവരങ്ങള്‍ ജോലിക്കാരന്‍ ചോര്‍ത്തിയതിന് സാമ്പത്തിക ഭീമനായ ഗോള്‍ഡ്‌മന്‍ സാച്ചസിന്(Goldman Sachs) $5 കോടി ഡോളറിന്റെ പിഴ ചുമത്തി. സര്‍ക്കാരും വാള്‍സ്റ്റ്രീറ്റും തമ്മിലുള്ള തിരിയുന്ന വാതിലിന്റെ ഉദാഹരണമാണ് ഈ സംഭവം. New York Federal Reserve ല്‍ ഏഴ് വര്‍ഷം ജോലിചെയ്തയാളാണ് രോഹിത്ത് ബന്‍സല്‍. 2014 ല്‍ അയാള്‍ ഗോള്‍ഡ്‌മന്‍ സാച്ചസില്‍ ചേര്‍ന്നു. Fed ല്‍ ജോലി ചെയ്തിരുന്നതുകൊണ്ട് കമ്പനികളെ ഉപദേശീക്കാനാവില്ല എന്ന് Fed ന്റെ ethics board അന്ന് മുന്നറീപ്പ് കൊടുത്തിരുന്നു. ഈ നിയന്ത്രണം ഗോള്‍ഡ്‌മന്‍ സാച്ചസിന് അറിയാമായിരുന്നെങ്കിലും കമ്പനി അയാള്‍ക്ക് ജോലിക്ക് ചുമതല നല്‍കുകയായിരുന്നു. client കമ്പനിയെ ഉപദേശിക്കാനായി രഹസ്യമായ regulatory and government documents അയാള്‍ മോഷ്ടിച്ചു എന്ന് നിയന്ത്രണാധികാരികള്‍ ആരോപിക്കുന്നു. നിയന്ത്രണ സംവിധാനങ്ങളും ബാങ്കിങ് വ്യവസായവും തമ്മിലുള്ള തിരിയുന്ന വാതില്‍ ഗോള്‍ഡ്‌മന്‍ സാച്ചസില്‍ സാധാരണയാണ്. ഇപ്പോഴത്തെ New York Fed തലവനായ William Dudley ഗോള്‍ഡ്‌മന്‍ സാച്ചസിന്റെ മുമ്പത്തെ ജോലിക്കാരനായിരുന്നു.

ഒരു അഭിപ്രായം ഇടൂ