പഴയ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയര്‍ ഇറാഖ് യുദ്ധത്തിന്റെ നിയമവിരുദ്ധതയെക്കുറിച്ചുള്ള ഒരു രഹസ്യ റിപ്പോര്‍ട്ട് 2003 ല്‍ കടന്നുകയറ്റം തുടങ്ങുന്നതിന് മൂന്നാഴ്ച മുമ്പ് നശിപ്പിക്കാനുത്തരവിട്ടിരുന്നു എന്ന് ഒരു ബ്രിട്ടീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇറാഖ് യുദ്ധം അന്തര്‍ദേശീയ നിയമപ്രകാരം തെറ്റാണെന്ന് വ്യക്തമാക്കുന്ന ആ റിപ്പോര്‍ട്ട് “കത്തിച്ചുകളയാന്‍” അറ്റോര്‍ണി ജനറല്‍ Lord Goldsmith ഉത്തരവിട്ടതായി ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ പേര് പുറത്ത് പറയാതെ The Mail എഴുതി. ബ്ലയറിന്റെ വക്താവ് ഈ വാര്‍ത്ത “nonsense” ആണെന്ന് പറഞ്ഞ് തള്ളിക്കളയുന്നു.