വിദ്യാര്‍ത്ഥികളെ പുറത്താക്കിയതിനെതിരെ ഫറൂഖ് കോളേജില്‍ ഒരു സമരം നടക്കുന്നു. വിദ്യാര്‍ത്ഥികള്‍ അടുത്തിരുന്ന് ഭക്ഷണം കഴിച്ചാതാണ് മാനേജ്‌മന്റിനെ ചോടിപ്പിച്ച സംഗതി. മത ഗുണ്ടണ്ടകള്‍ ലാഭത്തിനായി നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെല്ലാം ഇതേ സ്ഥിതിയിലാണ്. കൂടുതല്‍ ലാഭമുണ്ടാക്കാനായി ക്ലാസ് മുറി മുതല്‍ ഹോസ്റ്റല്‍ വരെ എല്ലാ കാര്യത്തിലും മാനേജ്‍മന്റ് മായം ചേര്‍ക്കുകയും കുട്ടികളെ പീഡിപ്പിക്കുകയും ചെയ്യുന്നു. ഇതിനെതിരെ സമരം ചെയ്യേണ്ടത് ആവശ്യമാണ്. അത് വിദ്യാര്‍ത്ഥികളുടെ മാത്രം സമരമല്ല. അതില്‍ രക്ഷകര്‍ത്താക്കളും, പൊതു സമൂഹവും(വിദ്യാലയം പൊതു ഇടമായതിനാല്‍) പങ്കുകൊള്ളണം.
എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സമരത്തെ വേറൊരു ചായം ചേര്‍ത്താണ് അവതരിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും. അതായത് ക്ലാസില്‍ അടുത്തിരിക്കാനുള്ള ‘അവകാശ’ത്തിനായി നടത്തുന്ന സമരം എന്ന പേരില്‍. ക്ലാസില്‍ ആരടുത്തിരിക്കണം എന്നത് ഒരു വലിയ പ്രശ്നമല്ല. പഠിപ്പിക്കുന്ന ആളിന് ഏറ്റവും സൌകര്യപ്രദമായ രീതിയില്‍ ക്ലാസ് രൂപപ്പെടുത്തുക എന്നതാണ് ശരി. അതില്‍ വലിയ കാര്യങ്ങളൊക്കെ കണ്ടെത്താന്‍ ശ്രമിക്കേണ്ട. ഒരു വെടിക്ക് എല്ലാ പക്ഷികളും വീഴില്ല. പക്ഷേ മാനേജ്‌മന്റ് ഗുണ്ടായിസം കാണിക്കരുത്.
കുട്ടികള്‍ അടുത്തിരിക്കുന്നത് ലിംഗനീതിയുടെ പ്രശ്നമായി പ്രചരിപ്പിക്കുകയാണ് ചിലര്‍. തീര്‍ച്ചയായും ആണും പെണ്ണും തമ്മില്‍ വ്യത്യാസമുണ്ട്. പക്ഷേ സാമൂഹ്യമായി വ്യത്യാസം ഉണ്ടാകാന്‍ പാടില്ല. എല്ലാവരേയും അടുത്തിരുത്തി, ഇനി സമത്വമായി എന്ന് പ്രഖ്യാപിക്കുന്നത് യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ച് വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
പേടിപ്പിക്കുന്ന വാര്‍ത്തകളുമായാണ് എല്ലാ ദിവസത്തേയും പത്രങ്ങള്‍ നമ്മുടെ മുന്നിലെത്തുന്നത്. തങ്ങളുടെ മക്കള്‍ യാതൊരു പോറല്‍പോലുമേല്‍ക്കാതെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, ഉന്ന ജോലികളില്‍ പ്രവേശിച്ച്, കുടുംബംജീവിതം വിജയിപ്പിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നവരാണ് മിക്ക രക്ഷകര്‍ത്താക്കളും. അവരുടെ വ്യാകുലതകളെ ഫ്യൂഡലിസമെന്നും ഫാസിസമെന്നുമൊക്കെ വിളിക്കുന്നവര്‍ ശരിക്കും ഫാസിസത്തിന്റെ വളര്‍ച്ചക്ക് ചട്ടുകമാകുകയാണ്. ക്ലാസ് മുറിയില്‍ അടുത്തിരിക്കുന്ന കുട്ടികള്‍ ഒറ്റപ്പെട്ട ഒരു നിശ്ചല ചിത്രമല്ല. പ്രപഞ്ചത്തില്‍ നിശ്ഛലമായ ഒന്നുമില്ല.
നമ്മുടെ കാഴ്ചപ്പാടുകള്‍ നാം ദൈനംദിനം കേള്‍ക്കുകയും, കാണുകയും, അറിയുകയും ചെയ്യുന്ന വിവരങ്ങളില്‍ നിന്ന് രൂപീകരിക്കുന്നതാണ്. നമ്മുടെ ചെറുപ്പക്കാരുടെ 99.9% സമയവും കൈയ്യേറുന്നത് സിനിമ, ടെലിവിഷന്‍ തുടങ്ങിയ വിനോദങ്ങളിലെ കാഴ്ചകളേക്കുറിച്ചുള്ളതാണ്. ശ്രദ്ധിച്ച് നോക്ക്, അവരുടെ സംസാരങ്ങളൊക്കെ സിനിമക്കഥകളും, സീനുകളും, നടീനടന്‍മാരേയും ഒക്കെയുള്ളതാവും.
മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന ഉപഭോഗ സംസ്കാരവും മാത്രമാണ് കുട്ടികളുടെ ശ്രദ്ധ. പരിസ്ഥിതി പ്രശ്നം മുതല്‍ സാമ്പത്തിക തകര്‍ച്ച വരെ അനേകം പ്രശ്നങ്ങള്‍ നാം നേരിടുന്നു. എന്നാല്‍ ഈ കുട്ടികള്‍ അതിലേതെങ്കിലും ശ്രദ്ധകൊടുക്കുന്നുണ്ടോ എന്ന് സംശയമാണ്. എന്തിന് കാലാവസ്ഥാ മാറ്റം എന്ന അവര്‍ ഭാവിയില്‍ അനുഭവിക്കാന്‍ പോകുന്ന അതി ഭീകര പ്രശ്നത്തെക്കുറിച്ച് അവര്‍ അറിയുന്നുണ്ടോ. തീര്‍ച്ചായായും ഇല്ല. അവരില്‍ ഒരു 10% പേര്‍ ഇത്തരം ഗൌരവകരമായ കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്തിരുന്നെങ്കില്‍ മാധ്യമങ്ങളുടെ മുന്‍ഗണനാ ക്രമത്തില്‍ മാറ്റങ്ങളുണ്ടായേനെ.
ഈ വിനോദ മാധ്യമങ്ങളെല്ലാം സ്ത്രീകളെ ഒരു ഉപഭോഗവസ്തു എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നവയാണ്. സ്ത്രീകള്‍ക്ക് തങ്ങളോടുള്ള കാഴ്ചപ്പാടും അങ്ങനെയാക്കാന്‍ ഈ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞു. അതുകൊണ്ട് ഈ കുട്ടികള്‍ എത്ര അടുത്തിരുന്നാലും അവരല്‍ മാധ്യമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ആശയങ്ങളില്‍ നിന്ന് മോചനം നേടാനാവില്ല. ഗൌരവമായ ചിന്തകളോ, വിവര സ്രോതസ്സുകളോ അവര്‍ക്കില്ലാത്തതാണ് കാരണം.
അതിന്റെ ഒരു തെളിവ് ഇതേ പോലെ അടുത്തിരിക്കുന്ന മറ്റൊരു രാജ്യത്തെ വിവരങ്ങളാണ്.
1. അമേരിക്കയില്‍ കോളേജ് വിദ്യാഭ്യാസത്തിനിടക്ക് അഞ്ച് പെണ്‍കുട്ടികളില്‍ ഒരാള്‍ വീതം ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു.
2. National Intimate Partner and Sexual Violence Survey നടത്തിയ സര്‍വ്വേ പ്രകാരം അഞ്ചിലൊന്ന് അമേരിക്കന്‍ സ്ത്രീകള്‍ അവരുടെ ജീവിതത്തില്‍ ഏതെങ്കിലും സമയത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടവര്‍ ആണെന്നാണ് കണ്ടെത്തിയത്. നാലിലൊന്ന് സ്ത്രീകള്‍ അവരുടെ കാമുകന്‍മാരാലോ ഭര്‍ത്താക്കന്‍മാരാലോ ലൈംഗിക ആക്രമണം നേരിട്ടവരാണ്. ആറിലൊന്ന് സ്ത്രീകള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ stalking experience നാല്‍ അവരുടെ ജീവിതം ഭീതി നിറഞ്ഞതായി. 12 മാസത്തെ കാലയളവില്‍ 10 ലക്ഷം സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയോ ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്തു.
3. Project on Student Debt ന്റെ അഭിപ്രായത്തില്‍ കുട്ടികളില്‍ 71% പേരും കടബാദ്ധ്യതയുള്ളവരാണ്. 2008 ല്‍ അത് 68% ആയിരുന്നു. ശരാശരി കടം $29,400 ഡോളറാണ്. ഓരോ വര്‍ഷവും ഇത് 6% വീതം വര്‍ദ്ധിക്കുന്നു.
വളരെ വലിയ ഇടത്പക്ഷ പാരമ്പര്യമുള്ള രാജ്യമാണ് അമേരിക്ക. നമുക്ക് 8 മണിക്കൂര്‍ തെഴില്‍ സമയം നിശ്ഛയപ്പെടുത്തിയത് അവിടുത്തെ തൊഴിലാളി പ്രസ്ഥാനം നടത്തിയ സമരത്തിന്റെ ഫലമായാണ്. അതിനെയുള്ള അമേരിക്കയെ കഴിഞ്ഞ 40 വര്‍ഷങ്ങളായി ശമ്പള വര്‍ദ്ധനവില്ലെതെ, ഒരു ചോദ്യവുമില്ലാതെ, അടിച്ചമര്‍ത്തി ഭരിക്കാനായത് കേവലമായ, അരാഷ്ട്രീയമായ ആശയങ്ങളുടെ പ്രചരണത്തെ കൂടി മുതലെടുത്തുകൊണ്ടാണ്.
കേരളം ഇന്‍ഡ്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണ്. തൊഴിലാളി പ്രസ്ഥാനങ്ങളാണ് അതിന് കാരണം. അതില്ലാതാക്കുക മൂലധന ശക്തികളുടെ ആവശ്യമാണ്. അതിനാലാണ് അമേരിക്കയില്‍ പയറ്റി വിജയിച്ച പല നയങ്ങളുടെ നമ്മുടെ സമൂഹത്തിലേക്ക് നാം പോലും അറിയാതെ നമ്മേക്കൊണ്ട് ആ അജണ്ടയുടെ പ്രചരണം നടത്തിപ്പിക്കുന്നത്.
എന്തെങ്കിലും കാരണം പറഞ്ഞ് വിദ്യാര്‍ത്ഥികളെ പുറത്താക്കുന്നത് കാട്ടാളത്തമാണ്. പക്ഷേ സമരത്തിന്റെ കുന്തമുന ഗൌരവമല്ലാത്താത്ത കാര്യങ്ങളിലേക്കല്ലാതെ മാനേജ്‍മന്റിന്റെ മൊത്തം കാട്ടാള സ്വാഭാവത്തിനെതിരെ തിരിഞ്ഞെങ്കില്‍ മാത്രമേ സമരം വിജയകരമാകൂ.
പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കു. പ്രശ്നങ്ങള്‍ കോളേജിനകത്ത് തന്നെ സമാധാനപരമായി ചര്‍ച്ച ചെയ്ത് എല്ലാവര്‍ക്കും യോജിക്കാവുന്ന ഒരു തീരുമാനത്തിലേക്ക് എത്തുക. രക്ഷാകര്‍ത്താക്കളും മറ്റ് സാമൂഹ്യ സംഘടനകളും സമരത്തില്‍ പങ്കുചേരുക.
എല്ലാ മാനേജ്‌മന്റുകളുടേയും ഏകാധിപത്യ സ്വഭാവം ഇല്ലാതാക്കുക. വിദ്യാഭ്യാസം വിദ്യാര്‍ത്ഥിയും അദ്ധ്യാപകരും(സാമൂഹ്യ മനശാസ്ത്രരും, വിദ്യാഭ്യാസ വിദഗ്ദ്ധരും) മാത്രം ഉള്‍പ്പട്ടതാണ്. കാശുണ്ടാക്കാനായി ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ വായടക്കുക.
(ഒരു ക്ലാസില്‍ 130 കുട്ടികള്‍ എന്നത് സദാചാര വിരുദ്ധമാണ്. അതുകൊണ്ട് മാനേജ്‌മന്റ് ആദ്യം പരിഹാരം കാണേണ്ടത് ആ പ്രശ്നമാണ്.)
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
മാഷേ , നമ്മുടെ കേരളത്തിലും ഇമ്മാതിരി പീഡനങ്ങളൊക്കെ നടക്കുന്നുണ്ട് , ആരും പുറത്ത് പറയാത്തതാണ് , പറഞ്ഞാല്‍ പെണ്‍കുട്ടികളുടെ ഭാവിയെ ബാധിക്കും , അതുകൊണ്ട് തന്നെ അമ്മമാര്‍ തന്നെ അത് മൂടി വെക്കും ,മകളെ ചേര്‍ത്ത് നിര്‍ത്തി പറയും മോളിതാരോടും പറയരുതെട്ടോ , പറഞ്ഞാല്‍ മോളെ മറ്റുള്ളവര്‍ കൂടി വീണ്ടും പീഡിപ്പിക്കാനുള്ള കളിപ്പാട്ടമായി കാണും , ഒരു സ്ത്രിക്ക് എവിടെ നിന്നു വേണമെങ്കിലും ലൈങ്കിക അക്രമം നടക്കാം , അച്ഛനില്‍ നിന്നോ , സാഹോദനില്‍ നിന്നോ , കൊച്ചപ്പനില്‍ നിന്നോ , ബന്ധുക്കളില്‍ നിന്നോ , സ്കൂളില്‍ നിന്നോ അയല്‍വക്കത്ത് നിന്നോ അവള്‍ ഒരിക്കലും സുരക്ഷിതയല്ല