ജനങ്ങളുടെ പ്രതിഷേധത്താല്‍ റൊമേനിയയുടെ പ്രധാന മന്ത്രി രാജിവെച്ചു

ഒരു ക്ലബ്ബിലെ തീപിടുത്തത്തില്‍ 32 പേര്‍ മരിച്ചതിനെ തുടര്‍ന്ന് വളര്‍ന്ന വമ്പന്‍ പ്രതിഷേധനം കാരണം റൊമേനിയയുടെ പ്രധാന മന്ത്രി Victor Ponta രാജി വെച്ചു. അഴിമതി ഇല്ലാതാക്കണം എന്ന ആവശ്യവുമായി പതിനായിരക്കണക്കിന് ആളുകള്‍ Bucharest ലെ തെരുവിലിറങ്ങിയിരിക്കുകയാണ്. “അഴിമതിക്കാരായ ആളുകളെ വ്യവസ്ഥ സ്വയം പുറത്താക്കുന്നില്ലെങ്കില്‍ ജനം അവരുടെ നീതി നടപ്പാക്കും. 1989 ല്‍ ആളുകള്‍ സ്വാതന്ത്ര്യത്തിനായി സമരം ചെയ്തുവെങ്കില്‍ ഇപ്പോള്‍ 2015 ല്‍ ഞങ്ങള്‍ നീതിക്കായി സമരം ചെയ്യുകയാണ്,” എന്ന് ഒരു പ്രതിഷേധക്കാരന്‍ അല്‍ ജസീറയോട് പറഞ്ഞു.

ഒരു അഭിപ്രായം ഇടൂ