അഫ്ഗാനിസ്ഥാനിലെ കുണ്ടൂസ് ആശുപത്രിയില്‍ അമേരിക്ക നടത്തിയ ആക്രമണത്തെക്കുറിച്ച് Doctors Without Borders റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. ഒക്റ്റോബര്‍ 3 നടന്ന ആക്രമണത്തില്‍ 13 ജോലിക്കാരും 10 രോഗികളും, തിരിച്ചറിയാത്ത 7 പേരുള്‍പ്പടെ 30 പേര്‍ മരിക്കുകയും ചെയ്തു. യുദ്ധക്കുറ്റമാണ് അമേരിക്ക നടത്തിയതെന്ന് Doctors Without Borders പറഞ്ഞു. രോഗികള്‍ തങ്ങളുടെ കിടക്കയില്‍ വെന്തു മരിച്ചു, ആശുപ്ത്രി ജീവനക്കാര്‍ക്ക് മുറിവേറ്റു. കത്തുന്ന ആശുപത്രിയില്‍ നിന്ന് പുറത്ത് പോകാന്‍ ശ്രമിച്ച ജോലിക്കാരെ വെടിവെച്ചു. അമേരിക്കന്‍ സൈന്യത്തിനും അഫ്ഗാന്‍ സൈന്യത്തിനും ഈ ആശുപ്ത്രിയുടെ GPS coordinates നല്‍കിയിരുന്നതാണ്. അരമണിക്കൂര്‍ നേരമാണ് ആക്രമണം തുടര്‍ന്നത്. “ആശുപത്രിയില്‍ നിന്നുള്ള കാഴ്ചയില്‍ നിന്ന് ഈ ആക്രമണം കൊല്ലുകയും നശിപ്പിക്കയും എന്ന ലക്ഷ്യത്തോടെ നടത്തിയതാണെന്ന് വ്യക്തമാകും. പക്ഷേ എന്തിനെന്ന് ഞങ്ങള്‍ക്കറിയില്ല” എന്ന് Doctors Without Borders ന്റെ ഡയറക്റ്റര്‍ Christopher Stokes പറഞ്ഞു.