
50 ല്‍ അധികം പ്രൊഫസര്‍മാരേയും അവരുടെ സഹപ്രവര്‍ത്തകരേയും ന്യൂയോര്‍ക് സിറ്റിയില്‍ നടന്ന പ്രതിഷേധ ജാഥയില്‍ നിന്ന് അറസ്റ്റുചെയ്തു. മാന്‍ഹാറ്റനിലെ City University of New York ഓഫീസിന്റെ കവാടത്തില്‍ പ്രതിഷേധക്കാര്‍ തടസം സൃഷ്ടിച്ചു. കരാര്‍ ഇല്ലാത്തതിനും കുറഞ്ഞ ശമ്പളവും കാരണമാണ് പ്രൊഫസര്‍മാര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. 2010 ന് ശേഷം തങ്ങള്‍ക്ക് ഒരു കരാര്‍ പോലും കിട്ടിയില്ല എന്നും കഴിഞ്ഞ 6 വര്‍ഷങ്ങളായി ശമ്പള വര്‍ദ്ധനവ് നല്‍കുന്നില്ല എന്ന് CUNY പ്രൊഫസര്‍മാര്‍ പറഞ്ഞു.