പെന്‍സില്‍വേനിയയിലെ ഫ്രാക്കിങ് വളര്‍ച്ചയുള്ള സ്ഥലത്തിനടുത്തുള്ള വീടുകളില്‍ ആണവവികിരണമുള്ള പദാര്‍ത്ഥങ്ങളുടെ അളവ് വര്‍ദ്ധിക്കുന്നു എന്ന് Environmental Health Perspectives എന്ന ജേണലില്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. Johns Hopkins Bloomberg School of Public Health ലെ ഗവേഷകരാണ് പഠനം നടത്തിയത്. മണമില്ലാത്ത, ക്യാന്‍സര്‍കാരിയായ, ആണവവികിരണമുള്ള വാതകമായ റഡോണിന്റെ അളവ് 2004 ന് ശേഷം പെന്‍സില്‍വേനിയ സംസ്ഥാനത്ത് വര്‍ദ്ധിച്ചു. ആ സമയത്തായിരുന്നു സംസ്ഥാനത്തിന്റെ Department of Environmental Protection (DEP) വകുപ്പ് വാതകഖനനത്തിനുള്ള പെര്‍മിറ്റുകള്‍ ധാരാളമായി നല്‍കിയത്. 2004 ന് മുമ്പ് വീടിനകത്ത് റഡോണ്‍ ഇതുപോലെ വര്‍ദ്ധിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടില്ല.