നിങ്ങള്‍ ഒരു പോലീസുകാരനാണെങ്കില്‍

അതെ. നിങ്ങള്‍ ഒരു പോലീസുകാരനാണെന്ന് കരുതുക. ഒരു കുറ്റകൃത്യം നടന്നു. നിങ്ങള്‍ക്കത് അന്വേഷിക്കേണ്ടതായി വന്നു. നിങ്ങള്‍ എങ്ങനെ അത് ചെയ്യും? ആദ്യം പ്രതിയെന്ന് ആരോപിതനായ ആളെ ചോദ്യം ചെയ്യും. അയാളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. അപ്പോള്‍ അയാള്‍ പറയുന്ന വിവരങ്ങള്‍ അതുപോലെ എഴുതി എടുത്ത് റിപ്പോര്‍ട്ടായി സമര്‍പ്പിക്കുമോ.

എന്നാല്‍ ചിലരങ്ങനെയാണ്. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ധാരാളം സംഭവങ്ങള്‍ നടക്കുന്നു. ബീഫ് നിരോധിക്കണം, സിംഹത്തെ ദേശീയ മൃഗമാക്കണം, മഹാത്മാ ഗാന്ധിയെ കൊന്ന കൊലയാളിയെ പൂജിക്കുന്നു, വര്‍ഗ്ഗീയ വിഭജനം നടത്തുന്നു തുടങ്ങി അനേകം കാര്യങ്ങള്‍. ഇതൊക്കെ ശരിയായ കാര്യമാണെന്നാണ് ചെയ്യുന്നവര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഈ പ്രവര്‍ത്തികളൊക്കെ കുറ്റമാണെന്ന് വിശ്വസിക്കുന്ന മറ്റ് ചിലരുണ്ട്. ആദ്യകൂട്ടരെ രണ്ടാമത്തെക്കൂട്ടര്‍ ഫാസിസ്റ്റുകള്‍ എന്നാ വിളിക്കുന്നത്. രണ്ടാമത്തെ കൂട്ടര്‍ സ്വയം പുരോഗമനവാദികളെന്നും വിളിക്കുന്നു.

ഈ പുരോഗമനവാദികളാണ് പോലീസെങ്കില്‍ അവര്‍ കുറ്റവാളികളായ ഫാസിസ്റ്റുകളോട് “നിങ്ങള്‍ എന്തൊക്കെയാ ചെയ്തത്?” എന്ന് ചോദിക്കും. അവര്‍ പറയുന്നത് മാത്രം എഴുതിയെടുത്ത് റിപ്പോര്‍ട്ടായി അയക്കും. സുഖം പിന്നെ പണിയൊന്നുമില്ലല്ലോ.

ശരിക്കുള്ള പോലീസ് ഒരിക്കലും അങ്ങനെ ചെയ്യില്ല. അയാള്‍ പ്രതി എന്ന ആളുമായി സംസാരിക്കുന്നതിന് മുമ്പ് തന്നെ പ്രതിയുമായി ബന്ധമുള്ള ആളുകളെ എല്ലാം കാണുകയും സംസാരിക്കുയും പ്രതിയെക്കുറിച്ചുള്ള കഴിയുന്നത്ര കാര്യങ്ങളും പഠിച്ച ശേഷം മാത്രമാണ് പ്രതിയുമായി സംസാരിക്കുന്നത്. പ്രതി പറയുന്നത് അകേ പടി വിഴുങ്ങുകയുമില്ല. പക്ഷേ പുരോഗമനവാദികള്‍ക്ക് അതിനൊന്നും സമയവുമില്ല. നില്‍ക്കണം, ഇരിക്കണം, മുട്ടണം, കെട്ടണം തുടങ്ങിയ പലേ പുരോഗമന പരിപാടികള്‍ സംഘടിപ്പിക്കണം, പിന്നെ ശാസ്ത്രവും സാങ്കേതികവിദ്യയും ജനകീയമാക്കിയ പെന്റഗണിന്റെ രഹസ്യാന്വേഷണ യന്ത്രത്തില്‍ പരിപാടിയുടെ പോസ്റ്റിടാനും ലൈക്കടിക്കാനുമൊക്കെയേ അവര്‍ക്ക് സമയം തികയൂ.

എന്നാല്‍ വേറൊരു തരം പോലീസും ഉണ്ട്. തത്വചിന്തകനായ പോലീസുകാരന്‍. സ്ലാവോജ് ഷിസെക് പറയുന്നത്, അദ്ദേഹം അത്തരത്തിലുള്ള ഒരാളാണെന്നാണ്. എന്താ അത്‍? സാധാരണ പോലീസ് കുറ്റകൃത്യം നടന്നതിന് ശേഷമാണ് പ്രത്യക്ഷപ്പെടുക. ഭൂതകാലത്തില്‍ നടന്ന സംഭവത്തെക്കുറിച്ചാണ് അവര്‍ അന്വേഷിക്കുന്നത്.

എന്നാല്‍ തത്വചിന്തകനായ പോലീസുകാരന്‍ ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന കുറ്റകൃത്യത്തെ മുന്‍കൂട്ടിക്കണ്ട്, അത് നടക്കാതിരിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നു.

ഇവിടെ കുറ്റകൃത്യം എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് അടീം പിടീം കുത്തുമൊന്നുല്ല. എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമാകുന്ന രാഷ്ട്രീയ കുറ്റകൃത്യമാണ്. രാഷ്ട്രീയം എന്നാല്‍ വോട്ടു തെണ്ടികളുടെ രാഷ്ട്രീയവുമല്ല. ജനകീയ രാഷ്ട്രീയം ആണ്.

ഉദാഹരണത്തിന് ആഗോളവല്‍ക്കരണം. അത് ലോകത്തില്‍ ദാരിദ്ര്യം വര്‍ദ്ധിപ്പിക്കുകയും സമ്പത്ത് കേന്ദ്രീകരിക്കുകയും ചെയ്തു. ഇന്ന വെറും ലോകത്തെ 80 പേര്‍ക്ക് താഴെയുള്ള 350 കോടിയാളുകളേക്കാള്‍ സമ്പന്നരാണ്. ലാഭത്തിന്റെ സ്വകാര്യവല്‍ക്കരണവും നഷ്ടത്തിന്റെ സോഷ്യലിസവുമാണ് നടക്കുന്നത്. ബൂര്‍ഷ്വാ സാമ്പത്തിക ശാസ്ത്രജ്ഞര്‍ വരെ അത് തുറന്ന് പറഞ്ഞുതുടങ്ങി. എന്നാല്‍ ഈ പദ്ധതി തുടങ്ങിയപ്പോള്‍ എന്താണ് മിക്കവരും പറഞ്ഞത്? എന്നാല്‍ ആ സമയത്തും അത് ജനസമൂഹത്തിന് ദോഷമെന്ന് പറഞ്ഞവരുണ്ട്. അവരാണ് തത്വചിന്തകരായ പോലീസുകാര്‍.

ഇപ്പോള്‍ TPP എന്ന പേരില്‍ പുതിയൊരു വാണിജ്യക്കരാര്‍ വരുന്നുണ്ട്. ലാഭം കുറഞ്ഞാല്‍ കമ്പനികള്‍ക്ക് പരമാധികാര വിദേശ സര്‍ക്കാരുകള്‍ക്കെതിരെ കേസ് കൊടുക്കാന്‍ അനുവദിക്കുന്ന രാഷ്ട്രങ്ങള്‍ക്ക് മുകളിലുള്ള ഒരു കോര്‍പ്പറേറ്റ് കോടതി ഉള്‍പ്പടെ അനേകം ജനദ്രോഹ പദ്ധതികള്‍ അതിലുണ്ട്. ലോക സമ്പദ്‌വ്യവസ്ഥയുടെ പകുതിയിലേറെ രാജ്യങ്ങള്‍ അതില്‍ ഒപ്പിട്ട് കഴിഞ്ഞു. മാധ്യമങ്ങളും ചിന്തകരും അതിന്റെ ഗുണഗണങ്ങള്‍ വാഴ്ത്തുന്നു. എന്നാല്‍ അതിനെതിരേയും പ്രവര്‍ത്തിക്കുന്നവരുണ്ട്. അവരാണ് തത്വചിന്തകരായ പോലീസുകാര്‍.

എന്റെ അഭിപ്രായത്തില്‍ എല്ലാ സാമൂഹ്യ പ്രവര്‍ത്തകരും തത്വചിന്തകനായ പോലീസുകാരന്‍ ആകണം. താങ്കള്‍ക്ക് അങ്ങനെ ആയിത്തീരാന്‍ കഴിയട്ടേ എന്ന് ഞാന്‍ സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

2 thoughts on “നിങ്ങള്‍ ഒരു പോലീസുകാരനാണെങ്കില്‍

  1. ഞാൻ തത്വചിന്തകനായ പോലീസുകാരനിൽ വിശ്വസിക്കുന്നു . ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന കുറ്റകൃത്യത്തെ മുന്‍കൂട്ടിക്കണ്ട്, അത് നടക്കാതിരിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുക അല്ലെ വേണ്ടത് ..അതല്ലേ നല്ല നിയമ പാലകർ ചെയ്യേണ്ടത്

    1. പക്ഷേ പോലീസുകാരന് അതിന് അധികാരമില്ല. അതുമല്ല അയാള്‍ക്കത് ഒറ്റക്ക് ചെയ്യാനുമാവില്ല. കാരണം അതൊരു സാമൂഹ്യ പ്രശ്നമാണ്. സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് സാമൂഹ്യമായാണ് പരിഹാരം കാണേണ്ടത്. തീര്‍ച്ചയായും പോലീസുകാരന് സാമൂഹ്യപ്രവര്‍ത്തകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാം. പ്രവര്‍ത്തിക്കണം. (ഇവിടെ ഉദ്ദേശിക്കുന്നത് അടീം പിടീം കുത്തുമൊന്നുല്ല. അക്കാര്യത്തില്‍ അവ്യക്തതയുണ്ടാരിന്നതിനാല്‍ ലേഖനം പരിഷ്കരിച്ചിട്ടുണ്ട്. നന്ദി.)

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )