ചുംബന സമരം ഫാഷിസ്​റ്റ് വിരുദ്ധ ചേരിയെ ദുർബലപ്പെടുത്തി

കോഴിക്കോട്: ചുംബന സമരം ഉയർത്തിയ ആശയങ്ങളുടെ ഉള്ള് പൊള്ളയാണെന്ന് തെളിഞ്ഞതായി പ്രമുഖ ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. ബാബുരാജ് അഭിപ്രായപ്പെട്ടു. ‘ലിബറൽ ഉട്ടോപ്യകളും കേരളീയ പൊതുമണ്ഡല രൂപവത്കരണവും’ തലക്കെട്ടിൽ എസ്​.ഐ.ഒ കോഴിക്കോട് വിദ്യാർഥി ഭവനത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുംബന സമരം അപരവത്കരിച്ചത് ഫാഷിസത്തിെൻറ ഏറ്റവും വലിയ ഇരകളായ മത, ജാതി ന്യൂനപക്ഷ സമൂഹങ്ങളെയായിരുന്നു. ബഹുജനങ്ങളെ അടക്കം നിശ്ശബ്ദരാക്കിയും പ്രതിസ്​ഥാനത്ത് നിർത്തിയുമുള്ള ഇത്തരം സമരങ്ങൾ ഫാഷിസത്തിനെതിരായ ജനാധിപത്യ മുന്നേറ്റത്തെയാണ് ഭിന്നിപ്പിക്കുന്നത്. എല്ലാത്തരം ലിബറൽ ഉട്ടോപ്യകളും ജനാധിപത്യ നിരാസത്തിലും ന്യൂനപക്ഷ ഹിംസയിലുമാണ് അവസാനിച്ചതെന്നതാണ് ചരിത്രാനുഭവമെന്നും അദ്ദേഹം പറഞ്ഞു. സിമി കോറോത്ത്, അരുൺ, പി.കെ. സാദിഖ്, ബിലാൽ, ഹാഷിർ കുന്നുമ്മൽ, അഹദ് തുടങ്ങിയവർ സംസാരിച്ചു. എസ്​.ഐ.ഒ സംസ്​ഥാന സെക്രട്ടറി ശിയാസ്​ പെരുമാതുറ അധ്യക്ഷത വഹിച്ചു.

— സ്രോതസ്സ് madhyamam.com

അതുകൊണ്ടാണ് ഈ സമരം ഫാസിസത്തിന്റെ സമരമാണെന്ന് പറയുന്നത്. രണ്ട് പക്ഷവും നില്‍ക്കുന്നത് അവര്‍ തന്നെയാണ്. തെറ്റിധരിക്കപ്പെട്ട് ആ രണ്ട് കൂട്ടരിലും ചേരാതിരിക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ