GMOകളെ ലേബല്‍ ചെയ്യണമെന്ന് 68% ഡോക്റ്റര്‍മാരും ആവശ്യപ്പെടുന്നു

358,000 അംഗങ്ങളാണ് SERMO യിലുള്ളത്. എല്ലാവരും അംഗീകാരം കിട്ടിയ ഡോക്റ്റര്‍. അമേരിക്കയിലേയും ക്യാനഡയിലേയും ഡോക്റ്റര്‍മാരെയാണ് ഇപ്പോള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്നത്. അന്താരാഷ്ട്ര തലത്തിലേക്ക് സംഘത്തെ വിപുലീകരിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. തങ്ങള്‍ കഴിക്കുന്ന ആഹാരത്തെക്കുറിച്ച് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട് എന്ന് അവരില്‍ 68% പേരും കരുതുന്നു. പ്രത്യേകിച്ച് ജനിതകമാറ്റം വരുത്തിയ ആഹാരത്തെക്കുറിച്ചുള്ള വ്യാകുലതകള്‍ നിലനില്‍ക്കുന്ന കാലത്ത്. നമ്മുടെ ഉപഭോഗവസ്തുക്കളെക്കുറിച്ച് അറിയാന്‍ നമുക്ക് അവകാശമുണ്ട്.

— സ്രോതസ്സ് naturalsociety.com

ഒരു അഭിപ്രായം ഇടൂ