- നഗര ചൂട് കുറക്കും – നഗരത്തിലെ താപ ദ്വീപ് പ്രഭാവം കുറക്കാന്‍ ഏറ്റവും നല്ല വഴി ചെടികളും മരങ്ങളും നടുക എന്നതാണ്. അതാ ചൂട് തെട്ടടുത്ത സ്ഥലത്തേക്ക് പടരാതെ സ്വീകരിച്ച് നിര്‍ത്തും. തണലും നല്‍കും.
- കാര്‍ബണ്‍ ഉദ്വമനം – നഗരത്തിന്റെ താപനില കുറയുന്നു എന്നാല്‍ കുറവ് തണുപ്പിക്കല്‍ ചിലവ് എന്നാണ് അര്‍ത്ഥം. അതായത് കുറവ് കാര്‍ബണ്‍ ഉദ്വമനം. മരങ്ങളും ചെടികളും കാര്‍ബണ്‍ സംഭരണിയായും പ്രവര്‍ത്തിക്കും.
- ജൈവ വൈവിദ്ധ്യം – അനാവശ്യമായ തറപാവല്(paving) ജൈവവൈവിദ്ധ്യത്തെ നശിപ്പിക്കുന്നു. മരങ്ങളും ചെടികളും മണ്ണിന് ജീവന് നല്‍കുകയും പക്ഷികള്‍ക്കും മറ്റ് ജീവികള്‍ക്കും സഹായകമാണ്.
- വെള്ളപ്പൊക്കം കുറക്കും – തറപാവുന്നത് മഴവെള്ളം വേഗം താഴേക്ക് ഇറങ്ങുന്നത് തടയുന്നു. അത് വെള്ളപ്പൊക്കത്തിന് കാരണമാകുകയും ചെയ്യും. ഹരിത പ്രദേശം മഴവെള്ളം വേഗം സ്വീകരിച്ച് മണ്ണിലേക്ക് കിനിഞ്ഞിറങ്ങാന്‍ സഹായിക്കുന്നു.
- വായൂ മലിനീകരണം – ഹരിത പ്രദേശം പൊടി, പുക, മറ്റ് മലിനീകരണങ്ങളെ ആഗിരണം ചെയ്യുന്നു. ഒരു ഹെക്റ്റര്‍ മിശ്രിത കാടിന് 15 ടണ്‍ മലിനീകാരികളെ ഒരു വര്‍ഷം ശേഖരിക്കാനാവും.
ജലമലിനീകരണം – മഴവെള്ളം കോണ്‍ക്രീറ്റിലോ ഓടിലോ കൂടി ഒഴുകുമ്പോള്‍ അത് പൊടി, കരിപ്പൊടി, മറ്റ് മലിനീകാരികള്‍ എന്നിവയെ ശേഖരിച്ച് നമ്മുടെ ജലസംഭരണികളിലെത്തിക്കുന്നു. അത് മണ്ണില്‍ ശേഖരിച്ച് നിര്ത്താവുന്നതായിരുന്നു. ചെടികളും മണ്ണും ഇല്ലാത്തതിനാല്‍ അത് ജലാശയങ്ങളില്‍ എത്തിച്ചേരുന്നു. - ആരോഗ്യം – മലിനീകരണം കുറച്ചാല്‍ അത് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ആസ്മ, ശ്വാസകോശ രോഗങ്ങള്‍ എന്നിയുടെ നേരിട്ടുള്ള കാരണം വായൂ മലിനീകരണമാണ്. മരങ്ങള്‍ക്കും ചെടികള്‍ക്കും അത് കുറക്കാന്‍ കഴിയും. ഹരികസ്ഥലം മാനസികാരോഗ്യത്തേയും വര്‍ദ്ധിപ്പിക്കുന്നു.
- സ്ഥലനിര്മ്മാണം – ശൂന്യമായ കോര്ക്രീറ്റ് സ്ഥലം കാണാനും അവിടെ സമയം ചിലവഴിക്കാനും ആളുകള്‍ ആഗ്രഹിക്കുന്നില്ല. സാമൂഹ്യ ആവശ്യത്തിന് അത് തുറന്നുകൊടുക്കണം.
- സാമ്പത്തികം – വായൂ മലിനീകരണം കുറക്കുന്നതും ശ്വാസകോശരോഗങ്ങള്ഡ കുറയുന്നതും ആരോഗ്യസംരക്ഷണ ചിലവ് കുറക്കുന്നു. തറപാവുന്നത് എടുത്തുകളഞ്ഞ് അവിടെ നഗര കൃഷി തുടങ്ങിയാല്‍ അതില്‍ നിന്നും സാമ്പത്തിക വരുമാനവും ഉണ്ടാകും.
- ഭംഗി – കോണ്‍ക്രീറ്റ് മുഷിപ്പിക്കുന്നതാണ്. മരങ്ങളും പൂക്കളും ഭംഗിയുള്ളതും. അനാവശ്യമായി തറപാവുന്നത് എടുത്തുകളയാനുള്ള കാരണങ്ങള്‍ ഇതൊക്കെയാണ്.
കാണുക Depave.org, Depave Paradise Canada.
— സ്രോതസ്സ് makewealthhistory.org
നാം ഇന്ന് വീടുകളുടെ മുറ്റവും കോണ്‍ക്രീറ്റും തറയോടും കൊണ്ട് മൂടുകയാണ്. ഒരു തുള്ളിവെള്ളം താഴേക്ക് പോകാനനുവദിക്കില്ല. കാലില്‍ മണ്ണും പാടില്ല. അതും കുഴപ്പമാണ്.