ചിലിയുടെ തീരത്ത് 337 തിമിംഗലങ്ങള്‍ ചത്തടിഞ്ഞു

ചിലിയിലെ പാടഗോണിയക്കടുത്ത്(Patagonia) ചത്ത 337 തിമിംഗലങ്ങളെ കണ്ടെത്തി. രേഖപ്പെടുത്തിയതിലേക്കും ഏറ്റവും വലിയ ചത്തടിയലാണിത്. National Geographic ന്റെ അഭിപ്രായത്തില്‍ sei തിമിംഗലങ്ങളാണ് ചത്തത്. എന്തുകൊണ്ടാണിത് സംഭവിച്ചതെന്ന് ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല. baleen കുടുംബത്തിലുള്‍പ്പെടുന്ന “great whales” ആണ് തിമിംഗലങ്ങള്‍. വംശനാശത്തിന്റെ ഭീഷണി നേരിടുന്ന ഈ മഹത്തായ ഈ സമൂദ്ര ജീവിക്ക് 60 അടി നീളവും 50000 കിലോ വരെ ഭാരവും വരെ വളരാം. അന്റാര്‍ക്ടിക്, പസഫിക്, ഇന്‍ഡ്യന്‍ സമുദ്രത്തില്‍ ഇവയെ കാണാം.

— സ്രോതസ്സ് discovery.com

ഒരു അഭിപ്രായം ഇടൂ