
മിനസോട്ടയിലെ സെന്റ് പോളില്‍ ആയിരക്കണക്കിന് ആളുകള്‍ അമേരിക്കയില്‍ വളരുന്ന ടാര്‍-മണ്ണ് എണ്ണ പൈപ്പ് ലൈനുകള്‍ക്കെതിരെ പ്രകടനം നടത്തി. പ്രത്യേകിച്ച് Alberta Clipper പൈപ്പ് ലൈന്‍. Midwest ലെ ജനങ്ങള്‍ 350.org ന്റെ ബില്‍ മകിബന്‍, Sierra Club ന്റെ പ്രസിഡന്റ് Aaron Mair, Indigenous Environmental Network ന്റെ ഡയറക്റ്റര്‍ Tom Goldtooth എന്നിവരുടെ നേതൃത്വത്തില്‍ ടാര്‍ മണ്ണ് എണ്ണക്കെതിരെയുള്ള സമരത്തിന് അണിനിരന്നു. ക്യാനഡയിലെ അല്‍ബര്‍ട്ട പ്രദേശത്തെ Athabasca യിലെ കാര്‍ബണ്‍ സാന്ദ്രത കൂടിയ ഇന്ധനമാണ് ടാര്‍ മണ്ണ്. 5,000 ആളുകള്‍ ഈ ജാഥയില്‍ പങ്കെടുത്തു. ടാര്‍ മണ്ണെണ്ണക്കെതിരായ Midwest ലെ ഏറ്റവും വലിയ പ്രതിഷേധ പ്രകടനമായിരുന്നു എന്ന് Sierra Club ന്റെ Mark Westlund പറയുന്നു. പൈപ്പ് ലൈനുകളേക്കാളുപരി ടാര്‍ മണ്ണ്, ഫോസില്‍ ഇന്ധനങ്ങള്‍ എന്നിവയെക്കുറിച്ച് ജനങ്ങളില്‍ ബോധം വളര്‍ത്തുകയാണ് ജാഥയുടെ ലക്ഷ്യം എന്ന് ബില്‍ മകിബന്‍ അഭിപ്രായപ്പെട്ടു.
— സ്രോതസ്സ് thinkprogress.org