കുറഞ്ഞ ശമ്പളവും, പീഡനവും. അമേരിക്കയിലെ ഗാര്‍ഹിക തൊഴിലാളികളെക്കുറിച്ചുള്ള സര്‍വ്വേ പറയുന്നു

അമേരിക്കയിലെ ഗാര്‍ഹിക തൊഴിലാളികളെക്കുറിച്ചുള്ള സര്‍വ്വേ പ്രകാരം, കൂടുതലും സ്ത്രീകളായ തൊഴിലാളികള്‍ തൊഴില്‍ നിയമങ്ങളുടെ സംരക്ഷണമില്ലാതെ മോശമായ തൊഴില്‍ ചുറ്റുപാടുകളാണ് നേരിടുന്നത് എന്ന് വ്യക്തമായി. അത് ആദ്യമായാണ് ഇത്തരം ഒരു സര്‍വ്വേ നടക്കുന്നത്. സംസ്ഥാനത്തെ കുറഞ്ഞ ശമ്പളത്തിലും താഴെയായാണ് ഗാര്‍ഹിക തൊഴിലാളികളികളില്‍ നാലിലൊന്ന് പേര്‍ക്കും ലഭിക്കുന്നത്. live-in തൊഴിലാളികള്‍ക്ക് മണിക്കൂറില്‍ $6.15 ഡോളറേ ലഭിക്കുന്നുള്ളു. 4% പേര്‍ക്കെ insurance കിട്ടുന്നുള്ളു. ആനുകൂല്യങ്ങള്‍ മറ്റൊന്നുമില്ല. വാക്കാലും ശാരീരികമായുമുള്ള പീഡനം മിക്കവരും ഏറ്റുവാങ്ങുന്നു. പിരിച്ച് വിടപ്പെടുകയോ ഡീപോര്‍ട്ട് ചെയ്യപ്പെടകയോ ചെയ്യാമെന്ന ഭീതികാരണം മിക്കവരും പരാതിപ്പെടുന്നില്ല.

ഒരു അഭിപ്രായം ഇടൂ