മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് പ്രസിഡന്റ് Thomas Sankara യെ കൊലചെയ്തതുമായി ബന്ധപ്പെട്ട് ബര്‍കിന ഫാസോ(Burkina Faso)യിലെ അധികാരികള്‍ സൈനിക ജനറലിനെതിരെ കേസെടുത്തു. “ആഫ്രിക്കയുടെ ചെ ഗവാര” എന്ന് വിളിക്കുന്ന Sankara യെ 1987 ല്‍ നടന്ന ഒരു സൈനിക അട്ടിമറിയിലാണ് കൊലപ്പെടുത്തിയത്. ആ കേസുമായി ബന്ധപ്പെട്ട് കുറ്റംചുമത്തിയവരില്‍ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ജനറല്‍ Gilbert Diendéré. സെപ്റ്റംബറില്‍ പരാജയപ്പെട്ട മറ്റൊരു സൈനിക അട്ടിമറിയെ തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ട ഇയാള്‍ ഇപ്പോഴും ജയിലാണ്.