പാരീസ് കാലാവസ്ഥാ കരാര്‍ ഒരു “തട്ടിപ്പാണ്”

Guardian റിപ്പോര്‍ട്ട് ചെയ്യുന്നു: കാലാവസ്ഥാമാറ്റ ബോധത്തിന്റെ പിതാവെന്ന് വിളിക്കാവുന്ന ജെയിംസ് ഹാന്‍സെന്‍ പറയുന്നത് പാരീസ് കാലാവസ്ഥാ കരാര്‍ ഒരു തട്ടിപ്പാണ് എന്നാണ്. “നമുക്ക് ഒരു 2 [degrees] C ചൂടാകല്‍ ലക്ഷ്യമാണ്, പിന്നീട് ഓരോ 5 വര്‍ഷം തോറും അത് കുറേശെ കുറച്ചുകൊണ്ടുവരും എന്ന് പറയുന്നത് വെറും ചാണകമാണ്(bullshit). അത് വെറും വിലയില്ലാത്ത വാക്കുകളാണ്. ഒരു പ്രവര്‍ത്തിയുമില്ല. വെറും പ്രഖ്യാപനം മാത്രം. ഫോസിലിന്ധനങ്ങള്‍ക്ക് വില കുറവായിരിക്കുന്നടത്തോളം കാലം ആളുകള്‍ അവ കത്തിക്കുകയും ചെയ്യും,” എന്ന് ഹാന്‍സന്‍ പറഞ്ഞു.

CHRIS WILLIAMS, ecologyandsocialism at gmail.com
Ecology & Socialism: Solutions to Capitalist Ecological Crisis എന്ന പുസ്തകം എഴുതി. ദീര്‍ഘകാലമായി ശാസ്ത്രീയ പിന്‍തുണയുള്ള പരിസ്ഥിതി പ്രവര്‍ത്തകനാണ്.

Williams പറഞ്ഞു, “കാലാവസ്ഥാ തകര്‍ച്ചയില്‍ രക്ഷപെടാന്‍ ലോക നേതാക്കള്‍ സ്വയം നിയന്ത്രണം മാത്രം പ്രഖ്യാപിച്ചത് ഭൂമിയെ അവര്‍ തീയിലേക്ക് തീയിലേക്ക് തള്ളിയിടുന്നത് പോലെയാണ്. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് വഴി പുറത്തുവരുന്ന ഹരിതഗൃഹവാതകങ്ങള്‍ പ്രത്യേകിച്ച് കാര്‍ബണ്‍ ഡൈ ഓക്സൈഡ് 2020 ഓടെ ഏറ്റവും ഉയര്‍ന്ന് പിന്നീട് ഓരോ വര്‍ഷവും 6 – 10% വീതം കുറയണമെന്നാണ് ശാസ്ത്രം പറയുന്നത്. എന്നിട്ടും ‘ഫോസില്‍ ഇന്ധനങ്ങള്‍’ എന്ന വാക്ക് അവര്‍ ഒപ്പുവെച്ച കരാറില്‍ ഒരിടത്തുപോലും പരാമര്‍ശിക്കുന്നില്ല. അതുകൊണ്ട് ഫോസിലിന്ധനത്തിന് വേണ്ടിയുള്ള പര്യവേഷണങ്ങളും കല്‍ക്കരി വൈദ്യുതി നിലയ നിര്‍മ്മാണം, എണ്ണ കുഴല്‍ നിര്‍മ്മാണം, പ്രകൃതിവാതകത്തിനായുള്ള ഫ്രാക്കിങ് തുടങ്ങിയവയെ തടയുന്നില്ല. വ്യോമയാനത്തില്‍ നിന്നുള്ള മലിനീകരണം, അന്തര്‍ദേശീയ കപ്പല്‍ കടത്തില്‍ നിന്നുള്ള ഉദ്‌വമനം തുടങ്ങിയ പരിഗണിക്കുന്നില്ല എന്നത് 2009 ലെ കോപ്പന്‍ ഹേഗനിലേക്കും മോശമായ കാര്യമാണ്. ഇത് രണ്ടും കൂടി കൂട്ടിയാല്‍ ജര്‍മ്മനിയുടേയും ബ്രിട്ടന്റേയും ഒന്നിച്ചുള്ള ഉദ്‌വമനത്തിന് തുല്യമാണ്. ഈ കരാറിന്റെ കാലത്ത് അത് 350% വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്.

ഈ കരാര്‍ പൂര്‍ണ്ണമായും സ്വന്തഇഷ്ടപ്രകാരമുളളതാണ്(voluntary). അതായത് നടപ്പാക്കാന്‍ സംവിധാനമൊന്നുമില്ല. എന്തൊക്കെ കര്‍ക്കശ സ്വമനസാലുള്ള നിയന്ത്രണം കൊണ്ടുവന്നാലും അടുത്ത 8 വര്‍ഷത്തേക്ക്, 2023 ല്‍ ലോക നേതാക്കള്‍ വീണ്ടും സമ്മേളിക്കുന്നത് വരെ പുനപരിശോധനയില്ല. ഇപ്പോഴും പ്രതിവര്‍ഷം ട്രില്യണ്‍ കണക്കിന് ഡോളര്‍ ഇന്‍സെന്റീവും സബ്സിഡിയും കൊടുത്ത് വളര്‍ത്തുന്ന ഫോസില്‍ ഇന്ധന ഉത്പാദനം ആണ് ചരിത്രപരമായ ഉദ്‌വമനത്തിന്റെ 75% വും. അവര്‍ക്ക് ഒരു $10000 കോടി ഡോളര്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് പണമായി നല്‍കി സഹായിക്കാവുന്നതേയുള്ളു.

ദരിദ്ര രാജ്യങ്ങളിലാരെങ്കിലും കാലാവസ്ഥാ ദുരന്തത്തിന് ശേഷം നിയമപരമായി നഷ്ടപരിഹാരത്തിനായി ശ്രമിക്കാതിരിക്കാന്‍ അമേരിക്ക കരാറിലെ ‘loss and damage’ എന്ന ഭാഗത്തെ ഭാഷയില്‍ നിര്‍ബന്ധപൂര്‍വ്വമായി മാറ്റങ്ങള്‍ വരുത്തി.”

— സ്രോതസ്സ് accuracy.org

ഒരു അഭിപ്രായം ഇടൂ