മയക്ക് മരുന്ന് സംഘത്തെ എതിര്‍ത്ത പരിസ്ഥിതി പ്രവര്‍ത്തകയെ പോലീസിന്റെ മുമ്പില്‍ വെച്ച് വെടിവെച്ചുകൊന്നു

മെക്സിക്കോയിലെ തെക്കന്‍ സംസ്ഥാനമായ Guerrero ല്‍ പരിസ്ഥിതി പ്രവര്‍ത്തകയെയും അവരുടെ 10 വയസ് പ്രായമായ മകനേയും മയക്ക് മരുന്ന് സംഘം സംരക്ഷണ പോലീസിന്റെ മുമ്പില്‍ വെച്ച് വെടിവെച്ചുകൊന്നു. വധഭീഷണിയുള്ളതിനാല്‍ Juventina Villa ക്ക് പോലീസ് സംരക്ഷണമുണ്ടായിരുന്നു. 30 പേരുടെ ആക്രമണ സംഘമായിരുന്നു അവര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. 7 വയസുകാരിയായ അവരുടെ മകള്‍ രക്ഷപെട്ടു. വനം നശിപ്പിച്ച് അവിടെ മയക്ക് മരുന്ന കൃഷിചെയ്യുന്നതിനെ Villa എതിര്‍ത്തിരുന്നു. ഭര്‍ത്താവും രണ്ടു കുട്ടികളുമടക്കം അവരുടെ 20 ല്‍ അധികം ബന്ധുക്കള്‍ ഇതിനകം കൊലചെയ്യപ്പെട്ടിട്ടുണ്ട്.

ഒരു അഭിപ്രായം ഇടൂ