National Oceanic and Atmospheric Administration ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷത്തെ ആര്‍ക്ടിക് താപനില റിക്കോഡുകളിലേക്കും ഏറ്റവും കൂടിയതാണ് എന്ന് കണ്ടെത്തി. ആര്‍ക്ടിക്കിലെ ചിലസ്ഥലങ്ങളില്‍ താപനില ശരാശരിയില്‍ നിന്ന് 5 ഡിഗ്രി വരെ കൂടി. ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികളികളുടെ 50% ല്‍ അധികം വന്‍തോതില്‍ ഉരുകുകയാണ്. “ഭൂമിയിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ആര്‍ക്ടിക്കിലെ മഞ്ഞ് രണ്ടിരട്ടി വേഗത്തിലാണ് ഉരുകുന്നത്,” എന്ന് NOAA ശാസ്ത്രജ്ഞന്‍ Richard Spinrad പറഞ്ഞു.