ഫേസ്‌ബുക്ക് ഉപയോക്താക്കളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നു

“Act Now to Save Free Basics in India” എന്ന പേരില്‍ ഫേസ്‌ബുക്ക് ഉപയോക്താക്കള്‍ക്ക് സന്ദേശം ലഭിക്കുന്നതായി Fight for the Future ന് ധാരാളം റിപ്പോര്‍ട്ട് ലഭിച്ചു.

ഫേസ്‌ബുക് ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റ് ഉപയോക്കാക്കള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുള്ള “zero rating” എന്ന് വിളിക്കുന്ന ഒരു പദ്ധതിയാണ് Free Basics. ഫേസ്‌ബുകിനോടൊപ്പം മറ്റുചില വെബ് സൈറ്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മൊത്തം ഇന്റര്‍നെറ്റിനെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഫേസ്‌ബുകിന് ഗുണം ചെയ്യുന്ന രീതില്‍ digital divide ഇല്ലാതാക്കാനെന്ന മുഖംമൂടി വെച്ച് നടത്തുന്ന തട്ടിപ്പാണിത്. പൊതുജനത്തിനല്ല ഇതിന്റെ ഗുണം. നെറ്റ് നിഷ്പക്ഷത ഇല്ലാതാക്കാനുള്ള(net neutrality) വളഞ്ഞ വഴിയായ ഇത്, ഇത്തരം പദ്ധതികളെ വിജയകരമായി പരാജയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇന്‍ഡ്യന്‍ ഇന്റര്‍നെറ്റ് സന്നദ്ധപ്രവര്‍ത്തര്‍ക്കെതിരായി ഫേസ്‌ബുക്ക് തങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിച്ച് നടത്തുന്ന എതിര്‍പ്പാണ്.

അമേരിക്കയിലെ ഉപയോക്താക്കള്‍ക്ക് “അബദ്ധവശാല്‍” ആണ് ഈ സന്ദേശം പോയതെന്ന് ഫേസ്‌ബുക്ക് അവകാശപ്പെടുന്നു. ആ പ്രസ്ഥാവന പരിശോധിക്കാനാവില്ല, കാരണം ഫേസ്‌ബുക്ക് സുതാര്യതയില്ലാത്ത പ്ലാറ്റ്‌ഫോമാണ്.

“തങ്ങളുടെ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കായി ലോബീ ചെയ്യുന്നതിന് ഉപയോക്താക്കളെ തെറ്റിധരിപ്പിച്ച് ഉപയോഗിക്കകയാണ് ഫേസ്‌ബുക്ക്. നെറ്റ് നിഷ്പക്ഷത സംരക്ഷണം നമുക്ക് വേണം എന്നതിന്റെ ആവശ്യകത ഒന്നുകൂടി വ്യക്തമാക്കുന്നതാണ് ഇത്” എന്ന് Fight for the Future ന്റെ Evan Greer പറഞ്ഞു.

“ലോകത്തെ പട്ടിണി ഇല്ലാതാക്കാനായി എല്ലാവര്‍ക്കും McDonald ന്റെ ബര്‍ഗര്‍ സൌജന്യമായി കൊടുക്കുന്നത് പോലെയാണ് ഫേസ്‌ബുക്കിന്റെ Free Basics പരിപാടി. അത് യഥാര്‍ത്ഥ പ്രശ്നത്തെ നേരിടുന്നില്ല, അതിന് പകരം പൊതുജനത്തേക്കാള്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഗുണം ചെയ്യുന്നു” Fight for the Future ന്റെ Jeff Lyon കൂട്ടിച്ചേര്‍ത്തു.

Internet.org നെ പേര് മാറ്റി അവതരിപ്പിച്ച Free Basics തട്ടിപ്പിനെതിരെ സ്വതന്ത്ര ഇന്റര്‍നെറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ ശക്തമായ സമരത്തിലാണ്. ഇന്‍ഡ്യയിലെ നെറ്റ് നിഷ്പക്ഷതക്കെതിരായ ഫേസ്‌ബുക്കിന്റെ ആക്രമണത്തില്‍ അമേരിക്കയിലെ ഉപയോക്താക്കളേയും പങ്കാളികളാക്കിയ നടപടി മുന്നറീപ്പ് നല്‍കുന്നത തരത്തിലുള്ളതാണ്.

Fight for the Future ഉം മറ്റ് സംഘടനകളും ഈ പ്രശ്നത്തെ പിന്‍തുടരുമെന്നും നെറ്റ് നിഷ്പക്ഷതക്കെതിരായ Free Basics ഉള്‍പ്പടെയുള്ള “zero rating” പദ്ധതികളെ എതിര്‍ക്കുമെന്നും അവര്‍ പറഞ്ഞു.

— സ്രോതസ്സ് commondreams.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )