ജപ്പാനിലെ ദേശീയ സര്‍ക്കാരിനെതിരെ ഒകിനാവ ഉദ്യോഗസ്ഥര്‍ കേസ് കൊടുത്തു. Henoko പ്രദേശത്ത് അമേരിക്കയുടെ സൈനിക കേന്ദ്രത്തിന്റെ നിര്‍മ്മാണം റദ്ദാക്കാന്‍ വേണ്ടിയാണ് കേസ്. വിദേശ സൈന്യത്തിന്റെ സാന്നിദ്ധ്യത്താലുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ക്കും മലിനീകരണത്തിനും എതിരെ തദ്ദേശിയര്‍ വളരെ കാലമായി മനം മടുപ്പും അമര്‍ഷവും പ്രകടിപ്പിച്ചിട്ടുണ്ട്. തെക്കന്‍ ജപ്പാനിലെ ദ്വീപായ ഒകിനാവ ദീര്‍ഘകാലമായി അമേരിക്കയുടെ ഒരു സൈനിക കേന്ദ്രമാണ്. ജപ്പാനിലുള്ള 50,000 അമേരിക്കന്‍ പട്ടാളക്കാരില്‍ പകുതിയും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്.
— സ്രോതസ്സ് commondreams.org