നൈജീരിയയിലെ Kaduna സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ച നൈജീയയുടെ സൈന്യം ഷിയ വിഭാഗത്തിലുള്ള പൌരന്‍മാരെ കൂട്ടക്കൊല ചെയ്തു. 1,000 ല്‍ ഏറെ ആളുകള്‍ ഡിസംബര്‍ 12 മുതല്‍ ഡിസംബര്‍ 14 വരെ നടന്ന മനുഷ്യ കുരുതിയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിലേറെ ആളുകള്‍ക്ക് പരിക്കേറ്റു. ഇവരുടെ ശവസംസ്കാരം നടക്കുന്ന സ്ഥലം, Gyellesu ലെ ഇവരുടെ നേതാവിന്റെ വീട്, ഇവരുടെ Hussainniya Baqiyyatullah മത കേന്ദ്രത്തില്‍ ഉള്‍പ്പടെ മൂന്ന് സ്ഥലത്ത് സൈനികര്‍ പൌരന്‍മാരെ വെടിവെച്ചു കൊല്ലുകയാണുണ്ടായത് എന്ന് Human Rights Watch അഭിമുഖം നടത്തിയ ദൃക്സാക്ഷി പറഞ്ഞു.
— സ്രോതസ്സ് wsws.org