ഇറാനുമായുള്ള ആണവ കാരാറിന് പ്രത്യുപകരാരമായി അമേരിക്ക ഒമാന്റെ മനുഷ്യാവകാശ റാങ്കിങ് ഉയര്‍ത്തി

ചരിത്രപരമായ കരാറിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച അറബ് രാജ്യമായ ഒമാനിന്റെ മോശമായ മനുഷ്യാവകാശ റാങ്കിങ്ങില്‍ അമേരിക്ക മിനുക്കുപണി ചെയ്തു. അസാധാരണമായ ഒരു പരിപാടിയായിരുന്നു അത്. നിര്‍ബന്ധിത തൊഴില്‍, മനുഷ്യകടത്ത് തുടങ്ങി ഒമാനിലെ പരിതാപകരമായ മനുഷ്യാവകാശ നിലയെക്കുറിച്ച് State Department ന്റെ ഉദ്യോസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ മറികടന്നാണ് അവരുടെ നേതൃത്വം ഒമാനിന്റെ മനുഷ്യാവകാശ റാങ്കിങ് ഉയര്‍ത്തിയത്. ഒബാമ സര്‍ക്കാര്‍ മനുഷ്യാവകാശത്തേക്കാള്‍ പ്രാധാന്യം നയന്ത്രബന്ധത്തിനാണ് കൊടുക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ നീക്കം.

— സ്രോതസ്സ് reuters.com

ഒരു അഭിപ്രായം ഇടൂ