പാരീസ് ആക്രമണത്തിന് ശേഷം ആയുധ നിര്‍മ്മാണ കമ്പനികളുടെ ഓഹരികള്‍ കുതിച്ചുയര്‍ന്നു

13 November 2015 നാണ് ഭീകരവാദികള്‍ പാരീസ് ആക്രമണം നടത്തിയത്. തൊട്ടടുത്ത ദിവസം ഫ്രാന്‍സിന്റെ പ്രസിഡന്റ് ISIS നെതിരെ “യുദ്ധം” പ്രഖ്യാപിച്ചു. അന്ന് തന്നെ സിറിയിലെ ബോംബിടല്‍ പരിപാടി കൂടുതല്‍ ശക്തമാക്കുകയും ചെയ്തു. (കഴിഞ്ഞ ജനിവരി മുതല്‍ ഫ്രാന്‍സ് ഇറാഖില്‍ ISIS നെതിരെ ബോംബിടുന്നുണ്ട്. സിറിയയില്‍ സെപ്റ്റംബര്‍ മുതല്‍ക്കും.)

“പ്രതിരോധ വ്യവസായം” എന്ന പേരില്‍ സാധാരണ വിളിക്കുന്ന പ്രധാനപ്പെട്ട ആയുധ നിര്‍മ്മാണ കമ്പനികളുടെ ഓഹരികള്‍ അന്ന് കുതിച്ചുയരുന്നതായാണ് കാണാനായത്:

പ്രമുഖ രഹസ്യാന്വേഷണ രാഷ്ട്ര ലാഭകൊയ്തുകാര്‍ക്കും നല്ല ദിവസമായിരുന്നു അത്.

ഫ്രാന്‍സിലെ പ്രധാന ആയുധ നിര്‍മ്മാതാക്കളായ Thales ന് 3% വളര്‍ച്ചയുണ്ടായി.

ഉയര്‍ച്ച എത്രമാത്രം പെട്ടെന്നാണെന്ന് ശ്രദ്ധിക്കുക: കമ്പോളം ഇത് സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. അന്ന് Dow സൂചിക മൊത്തത്തില്‍ 0.12% മാത്രമാണ് ഉയര്‍ന്നത്. Fox Business ല്‍ Reuters നെ ഉദ്ധരിച്ചത് ഇങ്ങനെയാണ്, “ഫ്രാന്‍സിലെ ആക്രമണത്തെ തുടര്‍ന്ന് തിങ്കളാഴ്ച aerospace and defense ഓഹരികളില്‍ വലിയ ഉയര്‍ച്ചയുണ്ടായി”. Military and Surveillance State മായി ബന്ധപ്പെട്ടിട്ടുള്ള സ്വകാര്യ കമ്പനികള്‍ക്ക് എപ്പോഴും ലാഭം തന്നെയാണ്.

— സ്രോതസ്സ് theintercept.com

നമ്മുടെ പ്രതിരോധ രംഗത്തെ സ്വകാര്യവല്‍ക്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ മുളയിലെ നുള്ളിക്കളയുക. എന്തൊക്കെ കാരണത്താലായാലും, നമ്മുടെ പ്രതിരോധം ചില സ്വകാര്യവ്യക്തികളുടെ ലാഭത്തിനായുള്ളതല്ല.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )