ഇടത് ചായ്‌വുള്ള പത്രപ്രവര്‍ത്തകനെ വാഷിങ്ടണ്‍ പോസ്റ്റ് പിരിച്ചുവിട്ടു

പത്രപ്രവര്‍ത്തകനായ Harold Meyerson നെ Washington Post ന്റെ എഡിറ്റോറിലയല്‍ പേജ് എഡിറ്ററായ Fred Hiatt പിരിച്ചുവിട്ടു. അമേരിക്കയിലെ നല്ല ഒരു പത്രവര്‍ത്തകനും പ്രധാന അമേരിക്കന്‍ പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പക്ഷേ ഏക സോഷ്യലിസ്റ്റുമായിരുന്നു Harold Meyerson. രണ്ട് ദശാബ്ദത്തോളമായി അദ്ദേഹം അവിടെ ജോലിചെയ്തിരുന്നു. New York Times ന്റെ പ്രശസ്ത തൊഴിലാളി റിപ്പോര്‍ട്ടറായ Steve Greenhouse വിരമിച്ചതിന് ശേഷം പ്രമുഖ പത്രങ്ങളിലൊന്നും തൊഴിലാളി വര്‍ഗ്ഗത്തേയും യൂണിയനുകളേയും കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ മുഴുവന്‍ സമയ പത്രപ്രവര്‍ത്തകര്‍ ഇല്ലാതെയായി. Meyerson നെ പിരിച്ചുവിട്ടതോടുകൂടി തൊഴിലാളികളേക്കുറിച്ചും യൂണിയനുകളേക്കുറിച്ചും എല്ലാമറിയാവുന്ന കോളമെഴുത്തുകാരും ഇല്ലാതെയായിരിക്കുകയാണ്.

— സ്രോതസ്സ് commondreams.org

ആമസോണ്‍ പലചരക്ക് കച്ചവടക്കാരന്‍ പത്രം വാങ്ങിയത് വെറുതെയല്ല.

ഒരു അഭിപ്രായം ഇടൂ