ഈജിപ്റ്റിലെ 30 ലക്ഷം ആളുകള്‍ത്ത് അവരുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെയായി. ഫേസ്‌ബുക്ക് അവരുടെ Free Basics പദ്ധതി നിര്‍ത്തിയതിനാലാണ്(shutdown) ഇങ്ങനെ സംഭവിച്ചത്. കഴിഞ്ഞ ഒക്റ്റോബറില്‍ ഈജിപ്റ്റില്‍ തുടങ്ങിയ വിവാദപരമായ Free Basics program എന്തുകൊണ്ട് ഓഫാക്കി എന്നത് വ്യക്തമല്ല.
മുബാറക്കിന്റെ ഭരണത്തെ മറിച്ചിട്ട പ്രക്ഷോഭത്തിന്റെ 5 ആം വാര്‍ഷികം ആചരിച്ചുകൊണ്ട് ജനുവരി 25 ന് നടത്താന്‍ പോകുന്ന പ്രക്ഷോഭം കാരണം സര്‍ക്കാര്‍ ഈ സേവനം നിര്‍ത്തലാക്കിയതാവാം എന്ന് New York Times ലെ സ്രോതസ്സുകളുടെ ഊഹം. ടെലികോം ദാദാവായ Etisalat ഫേസ്ബുക്കിന് രണ്ട് മാസത്തെ പെര്‍മ്മിറ്റേ നല്‍കിയുള്ളു അതിന്റെ കാലാവധി കഴിഞ്ഞതിനാലാവാം ഈ സംഭവം എന്ന് ഈജിപ്റ്റിലെ വാര്‍ത്തവിനിമയ മന്ത്രാലയം Reuters നോട് പറഞ്ഞു. സുരക്ഷാ കാരണത്താലല്ല ഈ shutdown എന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
Etisalat ഇതുവരെ പ്രസ്ഥാവനയൊന്നും നടത്തിയിട്ടില്ല. Motherboard ന്റെ ചോദ്യങ്ങള്‍ക്ക് ഇതുവരെ മറുപടിയും നല്‍കിയിട്ടില്ല. “ഈജിപ്റ്റ്കാര്‍ക്ക് Free Basics ലഭ്യാകാതിരിക്കുന്നതില്‍ തങ്ങള്‍ക്ക് ദുഖമുണ്ടെന്നും, പ്രശ്നം ഉടന്‍ തന്നെ പരിഹരിക്കാനാവും,” എന്നും ഫേസ്‌ബുക്ക് Associated Press നോട് പറഞ്ഞു.
Internet.org എന്ന പേരില്‍ 2013 ല്‍ തുടങ്ങിയ പദ്ധതി ലോകത്തുള്ള എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന Mark Zuckerberg ന്റെ ലക്ഷ്യത്തോടെ Free Basics എന്ന് പേര് മാറ്റുി നടപ്പാക്കിത്തുടങ്ങി. 35 രാജ്യങ്ങളില്‍ ഈ പരിപാടി നടത്തുന്നുണ്ട്.
നെറ്റ് നിഷ്പക്ഷത ഇല്ലാതാക്കുന്നതിനാല്‍ ഇന്‍ഡ്യയില്‍ അതിനെതിര ശക്തമായ പ്രതിഷേധമുണ്ടായി. “വെറും കച്ചവട തന്ത്രമല്ലാതെ മറ്റൊന്നുമല്ല” എന്ന് Indian Institutes of Technology ലേയും Indian Institutes of Science ലേയും 50 faculty അംഗങ്ങള്‍ ഡിസംബര്‍ 29 ന് പ്രസ്ഥാവനയിറക്കി. telecom ഉം content providers ഉം ഇന്റര്‍നെറ്റിന്റെ പാറാവുകാരായി മാറുന്ന അവസ്ഥ നിരോധിക്കണമെന്ന് അവര്‍ Telecom Regulatory Authority of India (TRAI)ക്ക് കൊടുത്ത കത്തില്‍ ആവശ്യപ്പെട്ടു. PayTM എന്ന ഇന്‍ഡ്യയിലെ ഏറ്റവും വലിയ തുടക്ക കമ്പനിയുടെ തലവന്‍ Save the Internet coalition ന് വേണ്ടി പ്രചരണങ്ങള്‍ നടത്തി.
അതിന്റെയൊക്കെ ഫലമായി റിലയന്‍സിനോട് Free Basics തല്‍ക്കാലും നിര്‍ത്തിവെക്കാന്‍ TRAI ആവശ്യപ്പെട്ടു.
— സ്രോതസ്സ് motherboard.vice.com