വടക്കന്‍ Paiute ആദിവാസികള്‍ കൈയ്യേറ്റത്തെ അപലപിക്കുന്നു

ഒറിഗണിലെ Malheur National Wildlife Refuge ല്‍ തുടരുന്ന കൈയ്യേറ്റത്തെ Paiute ആദിവാസികള്‍ അപലപിച്ചു. സര്‍ക്കാര്‍ഭൂമിയില്‍ അതിക്രമിച്ച് കയറി തീവെച്ച കുറ്റത്തിന് രണ്ട് ranchers നെ ജയിലിലടച്ചിരുന്നു. അതിനെതെരെ കഴിഞ്ഞ ദിവസം Citizens for Constitutional Freedom എന്ന് സ്വയം വിളിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ, വലതുപക്ഷ നാട്ടുപ്പട സര്‍ക്കാര്‍ കെട്ടിടം കൈയ്യേറി. നെവാഡയില്‍ ദശാബ്ദങ്ങളായി കാലിമേയിച്ചിന്റെ ഫീസ് നല്‍കാതെ സര്‍ക്കാരുമായി 2014 ല്‍ സായുധ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയ Cliven Bundy യുടെ മക്കളായ Ammon, Ryan Bundy മാരാണ് ഈ കൈയ്യേറ്റത്തിന്റെ നേതാക്കള്‍. ആ സ്ഥലം അവര്‍ക്ക് വിട്ടുകൊടുക്കണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ ആസ്ഥലം ആര്‍ക്കും വിട്ടുകൊടുക്കാന്‍ പാടില്ലെന്നും അഥവാ വിട്ടുകൊടുക്കുകയാണെങ്കില്‍ അത് തങ്ങള്‍ക്ക് വേണമെന്നും Northern Paiute ആദിവാസികളുടെ നേതാക്കള്‍ പറഞ്ഞു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഫെഡറല്‍ സര്‍ക്കാരുമായുണ്ടാക്കിയ ഉടമ്പടി പ്രകാരം ആദിവാസികള്‍ക്ക് ആ ഭൂമിയില്‍ അവകാശമുണ്ട്. സായുധരായ ഈ നാട്ടുപ്പടയോട് ഫെഡറല്‍ സര്‍ക്കാര്‍ കാണിക്കുന്ന സഹിഷ്ണുത നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തങ്ങളുടെ പൂര്‍വ്വികരോട് കാട്ടിയില്ലെന്നും അവരെ മൃഗീയമായി പുറത്താക്കുകയാണുണ്ടാത് എന്നും ആദിവാസി സംഘ അംഗമായ Jarvis Kennedy പറഞ്ഞു.

— സ്രോതസ്സ് democracynow.org

ഒരു അഭിപ്രായം ഇടൂ