ഭീകരവാദകുറ്റം ആരോപിക്കപ്പെട്ട VICE News മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് റസൂല്‍(Mohammed Ismael Rasool) കഴിഞ്ഞ 4 മാസമായി തുര്‍ക്കിയിലെ ജയിലിലായിരുന്നു. റസൂലിനോടൊപ്പം മറ്റ് രണ്ട് സഹപ്രവര്‍ത്തകരേയും ആഗസ്റ്റ് 27 മുതല്‍ തുര്‍ക്കി അതീവ സുരക്ഷതയുള്ള ജയിലില്‍ അടച്ചു. “ഒരു മുന്‍കരുതലെന്ന നിലയിലാണ്” റസൂലിനേയും കുറ്റട്ടരേയും തടവിലിട്ടതെന്നും ജാമ്യത്തിന് പണമൊന്നും കെട്ടിവെച്ചിട്ടില്ല എന്നും Diyarbakir ലെ കോടതി പ്രസ്ഥാവനയില്‍ പറഞ്ഞു. പക്ഷേ റസൂലിന് രാജ്യം വിട്ട് പോകാനാവില്ല. ആഴ്ചയില്‍ രണ്ട് പ്രാവശ്യം പോലീസ് സ്റ്റേഷനില്‍ ഹാജരാവണം.
— സ്രോതസ്സ് vice.com