ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ കിട്ടുന്നില്ല

സര്‍വ്വത്രിക ആരോഗ്യ സംരക്ഷം എന്ന ആശയത്തിന് വലിയ പ്രചാരം കിട്ടുന്നുണ്ടെങ്കിലും ഏകദേശം 40 കോടിയാളുകള്‍ക്ക് അടിസ്ഥാന ആരോഗ്യസംരക്ഷണ സേവനങ്ങള്‍ ലഭ്യമല്ല എന്നാണ് ലോകാരോഗ്യസംഘടനയുടേയും ലോകബാങ്ക് സംഘത്തിന്റേയും പുതിയ റിപ്പോര്‍ട്ട്.

37 രാജ്യങ്ങളിലെ 6% ജനങ്ങള്‍ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നു (ദിവസം 80 രൂപയില്‍ താഴെ വരുമാനം). കാരണം അവര്‍ക്ക് ആരോഗ്യ സേവനം ലഭിക്കാന്‍ അവരുടെ സ്വന്തം പോക്കറ്റില്‍ നിന്ന് പണം എടുക്കേണ്ടതായി വരുന്നു. പഠനം ദാരിദ്ര്യത്തെ പ്രതിദിനം 130 രൂപയെന്ന് കണക്കാക്കിയപ്പോള്‍ ഈ രാജ്യങ്ങളിലെ 17% ആളുകള്‍ ആരോഗ്യ ചിലവിനാല്‍ ദരിദ്രരാകുകയോ കൂടുതല്‍ ദരിദ്രരാകുകയോ ചെയ്തു.

“ദരിദ്രരായ ആളുകള്‍ അത്യാവശ്യ ആരോഗ്യ പരിപാലനത്തിന് സ്വന്തം പോക്കറ്റില്‍ നിന്ന് പണം ചിലവാക്കുമ്പോഴാണ് ഈ ഉയര്‍ന്ന ദാരിദ്ര്യം സംഭവിക്കുന്നത്. കടുത്ത ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശ്രമത്തിന് വലിയ ഭീഷണിയാണിത്. ഈ പ്രശ്നത്തില്‍ നാം ഇടപെടണം. അല്ലെങ്കില്‍ ലോകത്തിലെ ദരിദ്രര്‍ ഉപേക്ഷിക്കപ്പെടും,” ലോകബാങ്ക് സംഘത്തിന്റെ പ്രധാന സാമ്പത്തിക ശാസ്ത്രജ്ഞനായ Kaushik Basu പറഞ്ഞു.

Tracking Universal Health Coverage എന്ന ഈ റിപ്പോര്‍ട്ട് ആരോഗ്യപരിപാലനത്തിന്റെ വ്യാപ്തിയെക്കുറിച്ചും സാമ്പത്തിക സംരക്ഷണത്തേക്കുറിച്ചും പഠിക്കുന്ന ഇത്തരത്തിലെ ആദ്യത്തെ സംരംഭമാണ്. സര്‍വ്വത്രിക ആരോഗ്യ സംരക്ഷത്തിലേക്കുള്ള രാജ്യങ്ങളുടെ പുരോഗതിയും ഇത് പരിശോധിക്കുന്നു. അടിസ്ഥാന ആരോഗ്യ സേവനങ്ങളായ family planning, antenatal care, skilled birth attendance, child immunisation, antiretroviral therapy, tuberculosis treatment, and access to clean water, sanitation എന്നിവയുടെ 2013 ലെ ലഭ്യതയും ഈ റിപ്പോര്‍ട്ടിലുണ്ട്.

— സ്രോതസ്സ് downtoearth.org.in

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )