ആസ്ട്രേലിയയിലെ വലിയ സൌരോര്‍ജ്ജ നിലയ പദ്ധതികളായ Nyngan, Broken Hill സൌരോര്‍ജ്ജ നിലയങ്ങള്‍ 2013 ന് ഉദ്ഘാടനം നടത്തും എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. AGL ആണ് അവ നിര്‍മ്മിക്കുന്നത്. New South Wales ല്‍ സ്ഥിതിചെയ്യുന്ന Broken Hill നിലയത്തിന് 53 MW ശേഷിയുണ്ട്. Nyngan നിലയത്തിന്റെ ശേഷി 102 MW ആണ്. ദക്ഷിണാര്‍ദ്ധഗോളത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം അതാണ്. പ്രതിവര്‍ഷം ഇവ രണ്ടും കൂടി 360,000 MWh വൈദ്യുതി ഉല്‍പ്പാദിപ്പിക്കും. 50,000വീടുകള്‍ക്ക് വൈദ്യുതി നല്‍കാന്‍ അത് മതി. കഴിഞ്ഞ ജൂലൈയും ഡിസംബറും മുതല്‍ ഇവ പ്രവര്‍ത്തിക്കുന്നുണ്ട്. ഔദ്യോഗികമായി ഇവയുടെ ഉദ്ഘാടനം ജനുവരി 20 ന് കഴിഞ്ഞു.
https://youtu.be/GHQnlQsX3KQ&rel=0
— സ്രോതസ്സ് gizmag.com
എന്തൊക്കെ കോപ്രായങ്ങളാ ആളുകള്‍ വൈദ്യുതിയുണ്ടാക്കാന്‍ കാണിക്കുന്നത്. ഇവിടോ കുറേ പലകകള്‍ നിരത്തിയേക്കുന്നു.