ലോസാഞ്ജലസിലെ Porter Ranch ല്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ Jerry Brown അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. Aliso Canyon Storage Facility യില്‍ നിന്ന് കഴിഞ്ഞ ഒക്റ്റോബര്‍ മുതല്‍ മീഥേന്‍ ചോരുകയാണ്. അതിന്റെ ഫലമായി ആ പ്രദേശമാകെ കഷ്ടത അനുഭവിക്കുന്നു. 2,300 വീട്ടുകാരെ ഒഴുപ്പിച്ചു. ധാരാളം പേര്‍ ഒഴിഞ്ഞ് പോകാന്‍ അപേക്ഷ കൊടുത്തിട്ടുണ്ട്. Southern California Gas Company (SoCalGas) ആണ് ആ സംഭരണി പ്രവര്‍ത്തിപ്പിക്കുന്നത്. വാതക ചോര്‍ച്ച തടയാന്‍ അവര്‍ ശ്രമിച്ച് വരുന്നു. പ്രദേശവാസികള്‍ക്ക് തലവേദന, nausea, rashes, മറ്റ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് ചെയ്തു.
— സ്രോതസ്സ് thinkprogress.org