കാലിഫോര്‍ണിയയിലെ സോളാര്‍ വ്യവസായം വിജയിച്ചു

സോളാര്‍ പാനല്‍ പുരപ്പുറത്ത് സ്ഥാപിക്കുന്ന പദ്ധതിയുടെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ California Public Utilities Commission അംഗീകാരം കൊടുത്തു. ആയിരക്കണക്കിന് തൊഴിലവസരങ്ങളുടെ ആയുസും അങ്ങനെ ദീര്‍ഘിപ്പിച്ച് കിട്ടി. ചെറുകിട ഉടമകളേയും വീട്ടുകാരേയും സൌരോര്‍ജ്ജത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഫീസും ചിലവുകളും കാരണണാകുമെന്ന് ഭയപ്പെട്ടിരുന്ന സൌരോര്‍ജ്ജ വ്യവസായം ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. net metering വ്യവസ്ഥ പ്രകാരം ഉപഭോക്താക്കള്‍ ഗ്രിഡ്ഡിലേക്ക് കടത്തിവിടുന്ന വൈദ്യുതിയുടെ വില അവരുടെ ബില്ലില്‍ നിന്ന് കുറക്കുന്നു. എന്നാല്‍ വിതരണ കമ്പനികള്‍ അമേരിക്ക മൊത്തത്തില്‍ അധികം ഫീസും മറ്റു ചിലവുകളും കൂട്ടിച്ചേര്‍ത്ത് net metering പദ്ധതിയെ തകര്‍ക്കാനാണ് ശ്രമിച്ചത്.

— സ്രോതസ്സ് thinkprogress.org

ഒരു അഭിപ്രായം ഇടൂ