അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വധശിക്ഷകളുടെ 150ആം വാര്‍ഷികം മിനസോട്ടയില്‍ ഡക്കോട്ട തദ്ദേശീയര്‍ ആചരിച്ചു. 38 ഡക്കോട്ടക്കാരെ ആയിരക്കണക്കിന് കാഴ്ചക്കാരുടെ മുമ്പില്‍ വെച്ച് ഡിസംബര്‍ 26, 1862 ന് ഒരേ സമയം വധശിക്ഷക്ക് വിധേയരാക്കി. വെള്ളക്കാരായ കുടിയേറ്റക്കാരും തദ്ദേശവാസികളും തമ്മിലുണ്ടായ രക്തരൂക്ഷിതമായ യുദ്ധത്തില്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ പേരിലാണ് അവര്‍ക്ക് വധശിക്ഷ വിധിച്ചത്. വ്യക്തമായ തെളുവുകളില്ലാതിരിന്നിട്ടും അന്നത്തെ പ്രസിഡന്റായ എബ്രഹാം ലിങ്കണ്‍ ഈ വിധിയെ അംഗീകരിച്ചു. അമേരിക്ക തദ്ദേശവാസികളുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചതിനാലും ഡക്കോട്ടയിലെ പട്ടിണിക്ക് സമാനമായ മോശം അവസ്ഥയും കാരണമാണ് യുദ്ധമുണ്ടായത്.