ഏകാധിപത്യത്തിലേക്കുള്ള നീക്കത്തിനെതിരെ ഫ്രാന്‍സില്‍ ആയിരങ്ങള്‍ പ്രതിഷേധം പ്രകടിപ്പിച്ചു

വിവാദപരമായ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചചില്‍ പാരീസിലും ഫ്രാന്‍സിലെ മറ്റ് നഗരങ്ങളിലും ആയിരക്കണക്കിന് ആളുകള്‍ തെരുവില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ഏകാധിപത്യത്തിലേക്കുള്ള നീക്കമാണിത് എന്ന് ഒരു സംഘാടനകന്‍ അഭിപ്രായപ്പെട്ടു. നവംബറില്‍ നടന്ന പാരീസ് ആക്രമണത്തിന്റെ പേരില്‍ നടപ്പാക്കിയ അടിയന്തിരാവസ്ഥയുടെ കാലാവധി ഫെബ്രുവരി 26 ന് തീരും. പ്രകടനത്തില്‍ 5,000 ആളുകള്‍ പങ്കെടുത്തെന്ന് പോലീസ് പറഞ്ഞെങ്കിലും സംഘാടകരുടെ അഭിപ്രായത്തില്‍ 20,000 പേരെങ്കിലും പങ്കെടുത്തിട്ടുണ്ടാവും. ഡസന്‍ കണക്കിന് ഇത്തരം പ്രകടനങ്ങള്‍ ഫ്രാന്‍സിലെ മറ്റ് നഗരങ്ങളിലും നടന്നു.

— സ്രോതസ്സ് commondreams.org

ഒരു അഭിപ്രായം ഇടൂ