പാകിസ്ഥാനില്‍ സമരം ചെയ്യുന്ന എയര്‍ലൈന്‍ തൊഴിലാളികളെ പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ ഫലമായി കറാച്ചി വിമാനത്താവളത്തില്‍ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ദേശീയ വിമാനക്കമ്പനിയെ സ്വകാര്യവല്‍ക്കരിക്കാന്‍ നടത്തുന്ന പദ്ധതിക്കെതിരെയാണ് തൊഴിലാളികള്‍ സമരം ചെയ്യുന്നത്.