സര്‍ക്കാര്‍ പുതിയ സാമൂഹ്യ-സാമ്പത്തിക സെന്‍സസ് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി

വികസന പദ്ധതികള്‍ക്കായി വിവാദപരമായ ദാരിദ്ര്യരേഖ ഉപയോഗിച്ച UPA സര്‍ക്കാരിന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴത്തെ NDA സര്‍ക്കാര്‍ അടുത്ത തലത്തിലെ പ്രഫലനങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അവര്‍ സാമൂഹ്യ-സാമ്പത്തിക സെന്‍സസ് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. 2011 ല്‍ ആയിരുന്നു സെന്‍സസിന്റെ പരിപാടികള്‍ തുടങ്ങിയത്. ഇന്‍ഡ്യയിലെ ദരിദ്ര കുടുംബങ്ങളെക്കുറിച്ചുള്ള ശരിയായ വിവരങ്ങളും അതിന്റെ ജാതീയമായ വിതരണത്തേയും കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല എന്ന കാരണത്താല്‍ അന്ന് വലിയ സംവാദങ്ങള്‍ തുടങ്ങിയിരുന്നു.

അത്തരത്തില്‍ കുടുംബങ്ങളുടെ വരുമാന പഠനം 2002 ല്‍ നടന്നിരുന്നു. വികസന പരിപാടികളെ ദരിദ്ര കുടുംബങ്ങളെ തിരിച്ചറിയാന്‍ അത്തരം വിവരങ്ങള്‍ ഉപയോഗിച്ചിരുന്നു. Rs 32 ഉം Rs 26 ഉം ദാരിദ്ര്യ രേഖയായി നിര്‍വ്വചിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളുയര്‍ന്ന ശേഷം അന്നത്തെ UPA സര്‍ക്കാര്‍, സാമൂഹ്യ-സാമ്പത്തിക സെന്‍സസും ജാതി സെന്‍സസും തുടങ്ങാന്‍ ഉത്തരവിട്ടു. 80 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജാതി സെന്‍സസിന് വേണ്ടി ആദ്യമായി ശ്രമം തുടങ്ങിയത്.

ഈ വിവരങ്ങളുപയോഗിച്ച് വേണം വികസനപദ്ധതികള്‍ ആവിഷ്കരിക്കാനെന്ന് വര്‍ദ്ധിച്ച് രാഷ്ട്രീയ ആവശ്യം ഈ സെന്‍സസിന് ശേഷം വന്നു. വിവരങ്ങള്‍ നോക്കിയാല്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ എണ്ണം വളരെയേറെ വര്‍ദ്ധിച്ചു എന്ന് കാണാന്‍ സാധിക്കും. Planning Commission (ഇപ്പോഴത്തെ NITI Aayog) ശുപാര്‍ശ ചെയ്തിട്ടും NDA സര്‍ക്കാര്‍ ദാരിദ്ര്യ രേഖയെ അംഗീകരിക്കുന്നില്ല. ദരിദ്ര കുടുംബങ്ങളെ തിരിച്ചറിയാനായി ഉടനെ പുതിയ ഒരു ദാരിദ്ര്യരേഖവെണമെന്ന ആവശ്യം സെന്‍സസ് റിപ്പോര്‍ട്ട് തുടക്കം കുറിക്കും.

BPL കുടുംബങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരുമായി വലിയ തര്‍ക്കം തുടങ്ങിക്കഴിഞ്ഞു. 90% കുടുംബങ്ങളും BPL ആണെന്ന് സംസ്ഥാനങ്ങളും എന്നാല്‍ അത് 50% മേയുള്ളു എന്ന് കേന്ദ്രവും പറയുന്നു.

BPL കുടുംബങ്ങളുടെ എണ്ണത്തിലെ വ്യത്യാസം കാരണം ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയ വിവരങ്ങള്‍ പുതിയ തര്‍ക്കങ്ങള്‍ക്ക് കാരണണാകുകയേ ചെയ്യൂ.

കുടുംബത്തിലെ ഏറ്റവും അധികം വരുമാനുള്ള ആളിന്റെ വരുമാനം Rs 5,000: 74.49% ആണ്.
ഭൂമിയില്ലാത്ത എന്നാല്‍ kisan credit card കൈവശമുള്ളവര്‍ : 0.39%

— സ്രോതസ്സ് downtoearth.org.in

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )