മദ്യം നേരിട്ട് തന്നെ കരളിലെ കോശങ്ങളെ നശിപ്പിക്കും. ഇപ്പോള്‍ University of California യുടെ San Diego School of Medicine ലെ ഗവേഷകര്‍ മദ്യത്തിന്റെ കരളിലെ ദൂഷ്യവശത്തെക്കുറിച്ച് രണ്ടാമതൊരു കാര്യം കൂടി കണ്ടെത്തിയിരിക്കുകയാണ്. കുടലിലെ ബാക്റ്റീരിയകള്‍ കരളിലേക്ക് താമസം മാറ്റി മദ്യം മൂലമുള്ള കരള്‍ രോഗത്തെ കൂടുതല്‍ മോശമാക്കും. എലികളില്‍ അവര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഫെബ്രിവരി 10 ന്റെ Cell Host & Microbe ജേണലില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ സൂഷമ ജീവികള്‍ സാധാരണ കരളിലെ താമസക്കാരല്ല. എന്നാല്‍ മദ്യം, സൂഷ്മജീവികളെ നിലനിര്‍ത്തുന്ന ശരീരത്തിന്റെ കഴിവിനെ തകരാറിലാക്കുന്നു. അങ്ങനെ അവ കരളിലേക്ക് കുടിയേറി കരള്‍ രോഗം മോശമാക്കുന്നു.
— തുടര്‍ന്ന് വായിക്കൂ sciencedaily.com