രാജ്യസ്നേഹത്തെക്കുറിച്ച്

രാജ്യത്തിന്റെ പതാക വെറുതെ വീശുന്നതല്ല ശരിക്കുള്ള രാജ്യസ്നേഹം. പുറത്തുള്ളവരില്‍ നിന്ന് നമ്മുടെ അതിര്‍ത്തി സംരക്ഷിക്കുന്നതുമല്ല രാജ്യസ്നേഹം.

പൊതുവായ നന്മക്കായി എല്ലാവരും ഒത്തുചേരുന്നതാണ് രാജ്യസ്നേഹം.

ശരിക്കുള്ള രാജ്യസ്നേഹം വിലകുറഞ്ഞതല്ല. രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകായി തങ്ങളെക്കൊണ്ട് കഴിയുന്ന അളവില്‍ ഭാരം ഏറ്റെടുക്കുന്നതാണ് അത് – ഉദാഹരണത്തിന് നികുതി ദ്വാരങ്ങള്‍ കണ്ടുപിടിക്കുകയും പണം വിദേശത്ത് സൂക്ഷിക്കുകയും ചെയ്യാതെ തങ്ങളുടെ നികുതി കൊടുക്കുന്നത്.

നമ്മുടെ ജനാധിപത്യത്തെ സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് രാജ്യസ്നേഹം. പണക്കാര്‍ രാഷ്ട്രീയക്കാരെ വിലക്ക് വാങ്ങാന്‍ അനുവദിക്കുന്നതല്ല.

ശരിക്കുള്ള രാജ്യസ്നേഹികള്‍ സര്‍ക്കാരിനെ വെറുക്കില്ല. അവര്‍ അതില്‍ അഭിമാനിക്കും. എന്നാല്‍ സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളേയും ഇഷ്ടപ്പെടും എന്നല്ല അതിന്റെ അര്‍ത്ഥം. സ്ഥാപിത താല്‍പ്പര്യക്കാര്‍ സര്‍ക്കാരിനെ കൈയ്യേറുമ്പോള്‍ അവര്‍ വ്യസനിക്കും. ശരിക്കുള്ള രാജ്യസ്നേഹം. സര്‍ക്കാരിനെ മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കും, സ്ഥാപിത താല്‍പ്പര്യക്കാര്‍ക്ക് വേണ്ടി നശിപ്പിക്കാനല്ല.

അവസാനമായി, രാജ്യസ്നേഹികള്‍ ഭിന്നിപ്പിന്റെ കൂട്ടിക്കൊടുപ്പുകാരാവില്ല. അവര്‍ വര്‍ഗ്ഗീയതയും, മത, വംശ വിഭാഗീയതയും വളര്‍ത്തില്ല.

പകരം ശരിക്കുള്ള രാജ്യസ്നേഹികള്‍ “we the people” എന്നതിലെ “we” എന്നത് ഉറപ്പാക്കുകയും ശക്തി പകരുകയുമാണ് ചെയ്യുക

— source robertreich.org. Video

[അമേരിക്കന്‍ സ്വാതന്ത്ര്യ ദിനത്തില്‍ റോബര്‍ട്ട് റെയ്ഷ് പറഞ്ഞതാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. എന്നാല്‍ ഇത് നമുക്കും ബാധനമാണ്.]

നമ്മൾ, ഭാരതത്തിലെ ജനങ്ങൾ, ഭാരതത്തെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും
ഭാരതത്തിലെ എല്ലാ പൗരന്മാർക്കും

സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി;
ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം;
സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വംഎന്നിവ ഉറപ്പുവരുത്തുന്നതിനും;
വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം

എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട്
നമ്മുടെ ഭരണഘടനാസഭയിൽവച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ ഏതദ്ദ്വാരാ അംഗീകരിക്കുകയും അധിനിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.

ഒരു അഭിപ്രായം ഇടൂ