മോര്‍ഗന്‍ സറ്റാന്‍ലി തട്ടിപ്പ് നടത്തിയതിന് $320 കോടി ഡോളര്‍ പിഴയടച്ചു

residential mortgage-backed securities ന്റെ വിലയെക്കുറിച്ച് നിക്ഷേപകരോട് കള്ളം പറഞ്ഞ കുറ്റത്തിന് ബാങ്കിങ് ഭീമനായ മോര്‍ഗന്‍ സറ്റാന്‍ലി(Morgan Stanley) സംസ്ഥാന, ദേശീയ സര്‍ക്കാരിന് $320 കോടി ഡോളര്‍ പിഴയടച്ചു. ഈ mortgage-backed securities ആയിരുന്നു 2007ലെ ആഗോള സാമ്പത്തിക തകര്‍ച്ചക്ക് പ്രധാന കാരണം. വിഷംചേര്‍ന്ന mortgage-backed securities നെക്കുറിച്ച് കള്ളം പറഞ്ഞതിന് കേസ് നേരിടുന്ന ബാങ്കിങ് ഭീമന്‍മാര്‍ നടത്തുന്ന സാമ്പത്തിക ഒത്തുതീര്‍പ്പുകളുടെ കൂട്ടത്തിലെ ഏറ്റവും പുതിയതാണ് ഇത്. ഭവനവായ്പാ കമ്പോളത്തിലെ തെറ്റായ കാര്യങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ ഒബാമ 2012 ല്‍ ഒരു സംഘത്തെ നിയോഗിച്ചിരുന്നു. ഇതുവരെ ആ സംഘം കണ്ടെത്തിയ കുറ്റകൃത്യങ്ങള്‍ കാരണം Morgan Stanleyക്ക് പുറമെ Bank of America – $1660 കോടി ഡോളറും, JPMorgan – $1300 കോടി ഡോളറും, Citigroup – $700 കോടി ഡോളറും കൊടുത്ത് ഒത്തുതീര്‍പ്പാക്കി. അന്വേഷണം ഒരു കുറ്റം ചാര്‍ത്തലോ ആരെയെങ്കിലും ജയിലിലടക്കുകയോ ചെയ്തിട്ടില്ല.

[എന്ത് നല്ല പരിപാടി. കുറ്റകൃത്യം നടത്തുക. പിന്നീട് സര്‍ക്കാരിന് അതിന്റെ ഒരു പങ്ക് കൊടുത്ത് രക്ഷപെടുക. പിന്നീട് സര്‍ക്കാര്‍ ഇവര്‍ നികുതി ഇളവും സബ്സിഡികളും പരിശയില്ലാത്ത കടവും കൊടുക്കു. എത്ര സുന്ദര ലോകം.]

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )