രാത്രിയാകുമ്പോള്‍ സിറിക്കാരായ കുട്ടികള്‍ എവിടെ ഉറങ്ങും

സൃഷ്ട്രിക്കാന്‍ നാം സഹായിച്ച ഒരു യുദ്ധത്തില്‍ നിന്നുള്ള ശല്യക്കാരായ അഭയാര്‍ത്ഥികളെക്കുറിച്ച് പേയ് പിടിച്ച വലതുപക്ഷവും ഭീതി പരത്തുന്ന കോര്‍പ്പറേറ്റ് മാധ്യമങ്ങളും അപസ്മാരം വളര്‍ത്തുന്ന സമയത്ത്, യൂറോപ്പിലെത്തപ്പെട്ട ആയിരക്കണക്കിന് സിറിയക്കാരായ കുട്ടികള്‍ ഓരോ രാത്രിയിലും നേരിടുന്ന സന്തോഷം തരാത്ത ആ യാഥാര്‍ത്ഥ്യത്തെ അവാര്‍ഡ് ജേതാവായ സ്വീഡനിലെ ഛായാഗ്രാഹകന്‍ Magnus Wennman രേഖപ്പെടുത്തുന്നു. ഹൃദയം തകര്‍ക്കുന്ന ആ ഓരോ ചിത്രത്തിലുടെയും അദ്ദേഹം അവരുടെ വീടിനെക്കുറിച്ചും, രക്ഷകര്‍ത്താക്കളേക്കുറിച്ചും, ഫുട്‌ബാളിനേക്കുറിച്ചും, വിദൂരമായ സമാധാനത്തെക്കുറിച്ചുമുള്ള അവരുടെ സ്വപ്നങ്ങളും ഒപ്പം അവരുടെ പേടി സ്വപ്നങ്ങളേക്കുറിച്ചും, അക്രമത്തെക്കുറിച്ചുള്ള ഓര്‍മ്മകളേക്കുറിച്ചും വിവരിക്കുന്നു.

എന്തില്‍ നിന്നാണ് അവരും അവരുടെ കുടുംബങ്ങളും രക്ഷപെടാന്‍ ശ്രമിക്കുന്നത് എന്നറിയാന്‍ Juma Al-Ahmad (Abu Noor) ന്റെ വീഡിയോ കാണുക. Aleppoയുടെ സമീപമുള്ള Hayan നഗരത്തില്‍ ജീവിച്ചിരുന്ന അദ്ദേഹം Shahba Press ന്റെ ഡയറക്റ്ററായിരുന്നു. ഒക്റ്റോബര്‍ 27 ന് റഷ്യയുടെ നാല് വ്യോമാക്രമണങ്ങള്‍ അവിടെ നടന്നു. അതില്‍ മൂന്നെണ്ണം രേഖപ്പെടുത്താന്‍ കഴിഞ്ഞ അദ്ദേഹം നാലമത്തെ ആക്രമണത്തില്‍ കൊല്ലപ്പെടുകയാണുണ്ടായത്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ആ വീഡിയോ പ്രസിദ്ധപ്പെടുത്തി. “സിറിയയില്‍ ജീവിക്കുക എന്നത് ഇതുപോലെയാണ് … ആ ക്യാമറ എന്നന്നേക്കുമായി അടഞ്ഞു. തന്റെ രാജ്യത്തെക്കുറിച്ചുള്ള കഥ ലോകത്തോട് പറയാന്‍ ശ്രമിക്കുന്നതിനിടയില്‍ അല്‍-അഹ്മദ് മരിച്ചു.” മുന്നറീപ്പ്: ഇത് പേടിപ്പെടുത്തുന്നതാണ്:

— സ്രോതസ്സ് commondreams.org

അമേരിക്കന്‍ കമ്പനി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക.
എണ്ണയുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക. നാം നേരിട്ട് വാങ്ങിക്കുന്ന എണ്ണ മാത്രമല്ല, രാസവളം, പ്ലാസ്റ്റിക്കുകള്‍ തുടങ്ങി രാസവ്യവസായ ഉത്പന്നങ്ങളുപയോഗിക്കുന്നതും കുറക്കുക.
ആഹാരം കുറച്ച് കഴിക്കുക. വ്യാവസായിക ഇറച്ചി ഒഴുവാക്കുക.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )