ദശാബ്ദങ്ങളോളം ഏകാന്ത തടവ് ശിക്ഷ അനുഭവിച്ച അംഗോള 3 ലെ അവസാനത്തെ ആള്‍ മോചിതനായി

അംഗോള 3 ലെ അവസാനത്തെ ആളായ ആല്‍ബര്‍ട്ട് വുഡ്‌ഫോക്സ് ലൂസിയാനയിലെ ജയിലില്‍ നിന്ന് മോചിതനായി. “അംഗോള” എന്ന പേരില്‍ അറിയപ്പെടുന്ന കുപ്രസിദ്ധമായ Louisiana State Penitentiary ല്‍ അദ്ദേഹം 40 വര്‍ഷമാണ് ഏകാന്ത തടവില്‍ കിടന്നത്. 1972ല്‍ ജയില്‍ പോലീസിന്റെ മനപ്പൂര്‍വ്വമല്ലാത്ത കൊലപാതകത്തിന്റേയും പ്രകോപനപരമായ മോഷണത്തിന്റേയും കുറ്റാരോപണത്തിന് എതിരെ കേസിന് പോകില്ല എന്ന ഉറപ്പ് നല്‍കിയതിനാലാണ് 69 ആമത്തെ ജന്‍മദിനത്തില്‍ അദ്ദേഹത്തിന് മോചനം കിട്ടിയത്. അദ്ദേഹത്തിനെതിരായ മുമ്പത്തെ കൊലപാതകകുറ്റാരോപണം മുമ്പ് തന്നെ തള്ളിക്കളഞ്ഞെങ്കിലും സംസ്ഥാനം വുഡ്‌ഫോക്സിനെ പുറത്തുവിടാതിരിക്കുകയായിരുന്നു. എക്കാലവും ആല്‍ബര്‍ട്ട് വുഡ്‌ഫോക്സ് തന്റെ നിരപരാധിത്വം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അംഗോള 3 ലെ മറ്റ് രണ്ടു പേര്‍ Robert King Wilkerson ഉം Herman Wallace ഉം ആണ്.

— തുടര്‍ന്ന് വായിക്കൂ commondreams.org

ഒരു അഭിപ്രായം ഇടൂ