നിഷ്പക്ഷരായ അമേരിക്കന്‍ ടെലിവിഷന്‍ പണ്ഡിതര്‍

“എന്റെ അഭിപ്രായത്തില്‍ ഹിലറി ക്ലിന്റണ്‍ എല്ലാം ശരിയായ രീതിയിലാണ് ചെയ്തത്,” എന്ന് Stephanie Cutter അടുത്ത സമയത്ത് നടന്ന ഒരു “Meet the Press” ചാനല്‍ പരിപാടിയില്‍ പറഞ്ഞു. അതില്‍ അവരെ ഡമോക്ലാറ്റുകാരുടെ campaign വിദഗ്ദ്ധ എന്നാണ് പരിചയപ്പെടുത്തിയത്. എന്നാല്‍ അവര്‍ കൂടി ചേര്‍ന്ന് സ്ഥാപിച്ച Precision Strategies എന്ന സ്ഥാപനത്തെക്കുറിച്ച് വ്യക്തമാക്കിയില്ല. ക്ലിന്റണിന്റെ പ്രചരണ പരിപാടിയുടെ “digital consulting” ചെയ്യുന്നത് ആ കമ്പനിയാണ്.

ലീ ഫാങ് സംസാരിക്കുന്നു:

ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്ന ധാരാളം പണ്ഡിതരുടെ ഞങ്ങള്‍ പരിശോധിച്ചു. പ്രചരണ പരിപാടികളേക്കുറിച്ചുള്ള നിഷ്പക്ഷരായ വിദഗ്ദ്ധര്‍ എന്ന പേരിലാണ് ചാനലുകള്‍ അവരെ പരിചയപ്പെടുത്തുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് അവര്‍ കമന്ററികള്‍ നല്‍കുന്നു. ചര്‍ച്ചകളില്‍ ഹിലറി നന്നായി തിളങ്ങുന്നു, ശക്തമായ പ്രചരണ പരിപാടിയാണ് അവരുടേത്, അവര്‍ വിജയത്തിലേക്കുള്ള പാതയിലാണ് തുടങ്ങിയവയാണ് ആ കമന്ററികള്‍. എന്നാല്‍ തങ്ങള്‍ക്ക് ഹിലറിയുടെ പ്രചരണ സംഘവുമായി സാമ്പത്തിക ബന്ധമുണ്ട് എന്ന കാര്യം ഈ പണ്ഡിതര്‍ തുറന്ന് പറയില്ല. അവര്‍ നേരിട്ടോ അല്ലാതെയോ Hillary for America ല്‍ പ്രവര്‍ത്തിക്കുകയോ, ഹിലറിയുടെ super PAC ല്‍ നിന്ന് നേരിട്ട് പണം സ്വീകരിക്കുകയോ ചെയ്യുന്നവരാണ്.

Meet the Press പരിപാടിയില്‍ പങ്കെടുത്ത Cutter നെ ഒബാമയുടെ മുമ്പത്ത തെരഞ്ഞെടുപ്പ് പ്രവര്‍ത്തക, Democraticകളുടെ തെരഞ്ഞെടുപ്പ് വിദഗ്ദ്ധ എന്നീ പേരിലാണ് പരിചയപ്പെടുത്തിയത്. എന്നാല്‍ അവര്‍ കൂടി ചേര്‍ന്ന് സ്ഥാപിച്ച Precision Strategies എന്ന കമ്പനി കഴിഞ്ഞ വര്‍ഷം മുഴുവന്‍ ഹിലറിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ജോലികള്‍ ചെയ്യുകയായിരുന്ന കാര്യം തുറന്ന് പറഞ്ഞില്ല. അവര്‍ Meet the Press പരിപാടിയില്‍ പങ്കെടുത്ത് തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ അവലോകനം ചെയ്യുമ്പോഴും അതായിരുന്നു സ്ഥിതി.

പല ഉദാഹരണങ്ങളില്‍ ഒന്നുമാത്രമാണിത്. ഞങ്ങള്‍ 50 വ്യത്യസ്ഥ പരിപാടികള്‍ വിശകലനം ചെയ്തു. ഉദാഹരണത്തിന് അതിലൊന്നില്‍ CNN ല്‍ Maria Cardona പങ്കെടുത്ത ഒരു പരിപാടി കൂടുതല്‍ സമയവും ഹിലറിയെ പുകഴ്ത്താനാണ് ഉപയോഗിച്ചത്. എന്നാല്‍ Maria Cardona യുടെ സ്ഥാപനമായ Dewey Square Group ന് ഹിലറിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘവുമായി പല സാമ്പത്തിക ബന്ധമുണ്ടെന്ന കാര്യം ചാനല്‍ മറച്ചുവെച്ചു. ഹിലറിക്ക് സാമ്പത്തിക സഹായം ചെയ്യുന്ന super PACsമായും അവര്‍ക്ക് ബന്ധമുണ്ട്. ഹിലറിയുടെ പ്രചാരണത്തിന് Maria സാമ്പത്തിക സഹായം ചെയ്യുന്നു. ഹിലറിയെ പിന്‍തുണക്കുന്ന ഒരു superdelegate ആണ് Maria. എന്നാല്‍ CNN ന്റെ എല്ലാ പരിപാടികളിലും അവരെ തെരഞ്ഞെടുപ്പ് സ്ഥിതി വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന പണ്ഡിതയായാണ് അവതരിപ്പിക്കുന്നത്.
___________
Lee Fang
is an investigative journalist at The Intercept covering the intersection of money and politics.

— സ്രോതസ്സ് democracynow.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )