ഈ വര്‍ഷം നിര്‍മ്മിച്ച് മൊബൈല്‍ ശരാശരി മൊബൈല്‍ ഫോണ്‍ ഈ വര്‍ഷം 35 kg CO2 പുറത്തു തള്ളും. 16 ആഴ്ചയിലെ തുണി അലക്കലില്‍ നിന്ന് വരുന്ന CO2 ന് തുല്യമാണത്. അത് ചെറുതാണെന്ന് തോന്നുണ്ടോ? 2015 ല്‍ വിറ്റഴിച്ച 190 കോടി മൊബൈല്‍ ഫോണിന്റെ കാര്യം ഓര്‍ക്കുക. ഓരോ സെക്കന്റിലും 60 എണ്ണം വിറ്റു. അവയുടെ എല്ലാം മൊത്തം കാര്‍ബണ്‍ കാല്‍പ്പാട് ആസ്ട്രേലിയയുടെ വാര്‍ഷിക കാര്‍ബണ്‍ കാല്‍പ്പാടിന് തുല്യമാണ്. മൊബൈല്‍ ഫോണുകളുടെ ആ ആഘാതം നമുക്കെല്ലാം ഒരു ലളിതമായ മാര്‍ഗ്ഗം ഉപയോഗിച്ച് കുറക്കാനാവും: വാങ്ങിയ മൊബൈല്‍ കൂടുതല്‍ കാലം ഉപയോഗിക്കുക. ഈ വര്‍ഷം ഫോണ്‍ കമ്പനികള്‍ നിര്‍മ്മിച്ച ഓരോ ഫോണും നാം മൂന്നിലൊന്ന് കാലം കൂടെ ഉപയോഗിച്ചാല്‍ അത് വഴി സിംഗപ്പൂരിന്റെ വാര്‍ഷിക കാര്‍ബണ്‍ ഉദ്‌വമനത്തിന് തുല്യമായ കാര്‍ബണ്‍ ലാഭിക്കാനാവും.




— source inhabitat.com