ചെറുപ്പമായ തലച്ചോറ് വേണോ? എങ്കില്‍ സ്കൂളില്‍ തന്നെ നിന്ന് ഏണിപ്പടി കയറിക്കോ

ഏണിപ്പടി കയറുന്നത് നിങ്ങളുടെ ശരീരത്തിനെ ശക്തിയുള്ളതും ആരോഗ്യമുള്ളതുമാക്കിത്തീര്‍ക്കും. എന്നാല്‍ പുതിയ ഗവേഷണം കണ്ടെത്തിയതനുസരിച്ച് അത് നിങ്ങളുടെ തലച്ചോറിനേയും ആരോഗ്യമുള്ളതാക്കുമെന്നാണ്. അതുപോലെ വിദ്യാഭ്യാസത്തിനും ഗുണകരമായ ഫലമുണ്ട്. Neurobiology of Aging എന്ന ജേണലിലാണ് Concordia’s PERFORM Centre ലെ Jason Steffener നടത്തിയ പഠനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നത്. ഏണിപ്പടികളില്‍ കൂടുതല്‍ പ്രാവശ്യം കയറിയിറങ്ങുന്നതും കൂടുതല്‍ നാള്‍ വിദ്യാഭ്യാസം ചെയ്യുന്നതും തലച്ചോറിനെ കുടുതല്‍ ചെറുപ്പമായി നിലനിര്‍ത്തുമെന്ന് അദ്ദേഹം കണ്ടെത്തി. ഓരോ വര്‍ഷത്തെ വിദ്യഭ്യാസം തലച്ചോറിന്റെ പ്രായത്തെ 0.95 വര്‍ഷം കുറക്കും. അതുപോലെ ഏണിപ്പടി ദിവസവും ധാരാളം പ്രാവശ്യം കയറിയിറങ്ങുന്നത് തലച്ചോറിന്റെ പ്രായം 0.58 വര്‍ഷം കുറക്കും.

— സ്രോതസ്സ് concordia.ca

മടിക്കുന്നതെന്തിന്, ലിഫ്റ്റ് ഉപേക്ഷിച്ചോളൂ.

ഒരു അഭിപ്രായം ഇടൂ