ഫ്ലോറിഡയിലെ Turkey Point ആണവനിലയം മിയാമിയുടെ തീരത്തേക്ക് വികിരണങ്ങള്‍ ഒഴുക്കുന്നു. University of Miami യിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ സാധാരണയുള്ളതിനേക്കാള്‍ 215 മടങ്ങ് ട്രിഷ്യം Biscayne Bayയിലെ വെള്ളത്തില്‍ കണ്ടെത്തി. ആണവനിലയം ഉത്പാദിപ്പിക്കുന്ന വികിരണശേഷിയുള്ള ഐസോടോപ്പാണ് ട്രിഷ്യം(Tritium). നിലയത്തിന്റെ ശീതീകരണി കനാലില്‍ നിന്നാണ് വികിരണം വരുന്നത്. ഇപ്പോഴത്തെ നിയമമനുസരിച്ച് 40 ഡിഗ്രി വരെ ചൂടുള്ള ശീതീകരണ ജലം പുറന്തള്ളാന്‍ നിലയത്തിന് അനുമതിയുണ്ട്. അമേരിക്കയിലെ ഏറ്റവും കൂടിയ പരിധിയാണിത്.