പ്രമുഖ മതേതരവാദികളെ കൊല്ലുന്നതിനെ ഇന്‍ഡ്യയിലെ ശാസ്ത്രജ്ഞര്‍ പ്രതിഷേധിക്കുന്നു

മതപരമായ അസഹിഷ്ണുതയും, മൂന്ന് പ്രമുഖ യുക്തിചിന്താ പ്രചാരകരെ കൊലപാതകവും കാരണം ഇന്‍ഡ്യയിലെ സാമൂഹ്യ അവസ്ഥയെ ഓര്‍ത്ത് പ്രമുഖ ഇന്‍ഡ്യന്‍ ശാസ്ത്രജ്ഞര്‍ തങ്ങളുടെ വ്യാകുലത പ്രകടിപ്പിച്ചു.

ശാസ്ത്രജ്ഞര്‍ ഗവേഷണ ശാലകള്‍ വിട്ട് പുറത്തിറങ്ങി സമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നത് ഇന്‍ഡ്യയില്‍ അപൂര്‍വ്വമായ ഒരു സംഭവമാണ്. മുന്‍നിര എഴുത്തുകാരും ഇതുപോലെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പ്രതിഷേധമായി അവര്‍ സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് കിട്ടിയ ദേശീയ പുരസ്കാരങ്ങള്‍ തിരികെ നല്‍കിക്കൊണ്ടിരിക്കുകയാണ്. മതപരമായ അസഹിഷ്ണുത തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് അവര്‍ പറഞ്ഞു.

അന്ധവിശ്വാസ വിരുദ്ധ പ്രവര്‍ത്തകനായ നരേന്ദ്ര ധബോല്‍കറെ കൊന്നത് 2013 ലാണ്. കമ്യൂണിസ്റ്റ് രാഷ്ട്രീയപ്രവര്‍ത്തകനായ ഗോവിന്ദ് പന്‍സാരെയെ ഫെബ്രുവരിയില്‍ കൊലചെയ്തു. സാഹിത്യ വിദഗ്ദ്ധനായ കല്‍ബുര്‍ഗിയെ ഓഗസ്റ്റില്‍ കൊന്നു. വലത് പക്ഷ തീവൃവാദി ഹിന്ദു സംഘങ്ങളിലെ അംഗങ്ങളാണ് ഈ കൊലപാതകങ്ങളെല്ലാം ചെയ്തത്. കല്‍ബുര്‍ഗിയെ കൊന്നത് എഴുത്തുകാരില്‍ നിന്ന് പ്രതിഷേധമുണ്ടാകാന്‍ കാരണമായി. ന്യൂ ഡല്‍ഹിക്കടുത്ത് ഒരു മുസ്ലീം മതവിശ്വാസിയെ പശുവിനെ കൊന്നു എന്ന് ആരോപിച്ച് ഒര കൂട്ടം ആളുകള്‍ മൃഗീയമായി കൊലചെയ്തു. (വടക്കെ ഇന്‍ഡ്യയിലെ ഹിന്ദുമത വിശ്വാസികളുടെ വിശുദ്ധ മൃഗമാണ് പശു.)

ഒക്റ്റോബര്‍ 22 ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ എഴുത്തുകാരുടെ പ്രതിഷേധത്തെ പിന്‍തുടര്‍ന്ന് ഇന്‍ഡ്യയുടെ പ്രസിഡന്റായ പ്രണാബ് മുഖര്‍ജിക്ക് കൊലപാതകങ്ങളില്‍ പ്രതിഷേധിക്കുന്ന ഒരു പരാതി നല്‍കി. 268 ശാസ്ത്രജ്ഞര്‍ അതില്‍ ഒപ്പ് വെച്ചു.

പരാതിക്ക് ശേഷം Inter-Academy Panel on Ethics in Science ഒരു പ്രസ്ഥാവനയിറക്കി. ഡല്‍ഹിയിലെ Indian National Science Academy, ബാംഗ്ലൂരിലെ Indian Academy of Sciences, അലഹബാദിലെ National Academy of Sciences എന്നിവര്‍ കൂടി രൂപീകരിച്ച സംഘമാണത്. “its citizens abide by and uphold reason and scientific temper” എന്നാണ് ഇന്‍ഡ്യന്‍ ഭരണഘടന അനുശാസിക്കുന്നത് എന്ന് അവര്‍ പ്രസ്ഥാവനയില്‍ ചൂണ്ടിക്കാട്ടി.

“യുക്തിചിന്തയും ശാസ്ത്രബോധവും മുഖ്യധാരയിലേക്ക് കൊണ്ടുവരണം. രാഷ്ട്രീയാതീതമായ കാര്യമായ അത് ഏതെങ്കിലും സര്‍ക്കാരിനെതിരുമല്ല” എന്ന് സംഘത്തിലെ അംഗവും ഡല്‍ഹിയിലെ Indian National Science Academy ല്‍ പ്രവര്‍ത്തിക്കുന്ന immunologist ആയ ഇന്ദിര നാഥ് പറഞ്ഞു.

ഒരു ദിവസം കഴിഞ്ഞ് ഇന്‍ഡ്യയിലെ പ്രധാന ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള 100 ല്‍ അധികം ശാസ്ത്രജ്ഞര്‍, ദേശീയ അവാര്‍ഡ് നേടിയവര്‍, ബ്രിട്ടണിലെ Royal Society യുടെ അംഗവമായ മൂന്ന് ശാസ്ത്രജ്ഞര്‍, അമേരിക്കയിലെ National Academy of Sciences യുടെ വിദേശത്തുനിന്നുള്ള അംഗമായ ഒരു ശാസ്ത്രജ്ഞന്‍ എന്നിവര്‍ “രാജ്യത്തെ അസഹിഷ്ണുതയുടെ കാലാവസ്ഥയിലും, ശാസ്ത്രവും യുക്തിയും ഇല്ലാതാകുന്ന രീതിയിലും” വ്യസനം പ്രകടിപ്പിച്ചുകൊണ്ട് രണ്ടാമതൊരു പ്രസ്ഥാവനയില്‍ ഒപ്പ് വെച്ചു. സര്‍ക്കാരിന്റെ സ്ഥാപനങ്ങള്‍ അന്ധവിശ്വാസവും വിഭാഗീയതയും ശക്തമായി പ്രചരിപ്പിക്കുന്നതിനെ ശാസ്ത്രജ്ഞര്‍ lamented.

യുക്തിയില്ലാത്ത ചിന്ത

മുംബയിലെ Tata Institute of Social Sciences ന്റെ Centre for Science, Technology and Society തലവനാണ് ത്യാഗരാജന്‍ ജയരാമന്‍ (Thiagarajan Jayaraman). രണ്ടാമത്തെ പ്രസ്ഥാവനയുടെ പ്രധാന ഒപ്പ്കാരനായ അദ്ദേഹം, 2014 ഒക്റ്റോബറില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി നടത്തിയ ഒരു പ്രസ്ഥാവന ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. പുരാതന ഇന്‍ഡ്യയില്‍ അവയവങ്ങള്‍ മാറ്റിവെക്കുന്നതിനെക്കുറിച്ച് അറിയാമായിരുന്നു എന്ന് ആനയുടെ തലയുള്ള ഹിന്ദു ദൈവമായ ഗണപതിയുടെ ഉദാഹരണത്തില്‍ നിന്ന് വ്യക്തമാണ് എന്ന് മോഡി പറഞ്ഞു. അതുപോലെ ഉയര്‍ന്ന ജനിതക, സ്റ്റെംസെല്‍ ശാസ്ത്ര അറിവുകള്‍ മഹാഭാരതത്തിലെ എഴുത്തില്‍ അന്നത്തെ ഇന്‍ഡ്യയില്‍ പ്രചാരത്തിലുണ്ടായി എന്നും പ്രധാന മന്ത്രി പറ‍ഞ്ഞു.

പ്രസിഡന്റിന് പരാതി കൊടുത്തവരില്‍ ഒരാള്‍ പൂനെയിലെ Inter-University Centre for Astronomy and Astrophysics ല്‍ പ്രവര്‍ത്തിക്കുന്ന Naresh Dadhich ആണ്. “യുക്തിവിരുദ്ധ പരിതസ്ഥിതി തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു,” എന്ന് അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളില്‍ ശാസ്ത്രബോധം വളര്‍ത്താന്‍ ശ്രമിച്ചവരാണെന്ന് ശാസ്ത്ര ലോകം മൊത്തം അംഗീകരിക്കുന്നവരാണ് കൊല്ലപ്പെട്ട ഈ മൂന്ന് പേരും എന്ന് ജയരാമന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധത്തിന്റെ ഭാഗമായി Centre for Cellular and Molecular Biology യുടെ മുമ്പത്തെ ഡയറക്റ്ററായിരുന്ന പുഷ്പ മിത്ര ഭാര്‍ഗവ തനിക്ക് കിട്ടിയ ദേശീയ അവര്‍ഡ് തിരികെ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. “ശാസ്ത്രം എന്നത് കാരണത്തേയും യുക്തിചിന്തയേയും കുറിച്ചാണ്. മൂന്ന് യുക്തിചിന്തകര്‍ കൊല്ലപ്പെട്ടെങ്കില്‍, ശാസ്ത്രജ്ഞരും കൊല്ലപ്പെടാം.”

ഒക്റ്റോബര്‍ 29 ന് ഒരു കൂട്ടം ഇന്‍ഡ്യന്‍ ചരിത്രകാരന്‍മാര്‍ മത അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് പ്രസ്ഥാവനയിറക്കി. ഒരു കൂട്ടം കലാകാരന്‍മാരും, സാമൂഹ്യ ശാസ്ത്രജ്ഞരും ഇതുപോലെ പ്രസ്ഥാവനകളിറക്കി.

— സ്രോതസ്സ് nature.com

One thought on “പ്രമുഖ മതേതരവാദികളെ കൊല്ലുന്നതിനെ ഇന്‍ഡ്യയിലെ ശാസ്ത്രജ്ഞര്‍ പ്രതിഷേധിക്കുന്നു

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )