
സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമ പരിഷ്കരണത്തിനെതിരെ വിദ്യാര്‍ത്ഥികളും യൂണിയന്‍ അംഗങ്ങളുമടക്കം 150,000 ആളുകള്‍ ഫ്രാന്‍സില്‍ വമ്പന്‍ പ്രകടനം നടത്തി. ആഴ്ചയിലെ തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുക, മാനേജര്‍മാര്‍ക്ക് ജോലിക്കാരെ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാനുള്ള അധികാരം നല്‍കുന്നത് ഒക്കെ പുതിയ പരിഷ്കാരത്തിലുണ്ട്. വിദ്യാര്‍ത്ഥിയായ Arnaud Carbone ഇങ്ങനെ പറഞ്ഞു, “തൊഴിലുടമകള്‍ക്ക് തന്നിഷ്ടത്തിലെന്തും ചെയ്യാന്‍ അനുവാദം കൊടുക്കുകയാണ് ഈ നിയമം ചെയ്യുന്നത്. ഇത് ഞങ്ങള്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ തന്നെ വലിയ കഷ്ടപ്പാടാണ് സഹിക്കുന്നത്. ജോലികിട്ടാന്‍ വലയുകയാണ് അവര്‍. കിട്ടിയ ജോലിയെ കൂടുതല്‍ അസ്ഥിരമാക്കുക്കയാണവര്‍ ചെയ്യുന്നത്.”
— സ്രോതസ്സ് democracynow.org