സെനറ്റ് GMO ലേബല്‍ വിരുദ്ധ നിയമം തള്ളിക്കളഞ്ഞു

ആഹാര ഉല്‍പ്പന്നങ്ങളില്‍ ജനിതകമാറ്റം വരുത്തിയ ജീവികളെക്കുറിച്ച് ലേബലില്‍ എഴുതുന്നത് കമ്പനികള്‍ സ്വമേധയാ ചെയ്താല്‍ മതി എന്ന് അനുവദിക്കുന്ന വിവാദപരമായ നിയമം അമേരിക്കന്‍ സെനറ്റ് കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞു. പാസാകാന്‍ 60 വോട്ട് വേണമായിരുന്നു. എന്നാല്‍ 44 വോട്ടേ അതിന് കിട്ടിയുള്ളു. ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ അതിനെ Deny Americans the Right to Know (DARK) Act എന്നാണ് വിളിച്ചത്. ഉപഭോക്താക്കേക്കാള്‍ കൂടുതല്‍ പരിഗണന GMO ലേബലിനെ എതിര്‍ക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് ആ നിയമം നല്‍കുന്നു എന്ന് അവര്‍ പറഞ്ഞു.

— സ്രോതസ്സ് commondreams.org

ഒരു അഭിപ്രായം ഇടൂ