ചൈനീസ് രഹസ്യാന്വേഷണ വകുപ്പുമായി ബന്ധമുള്ള Blackwater സ്ഥാപകനായ എറിക് പ്രിന്‍സിനെതിരെ Erik Prince പണം വെളുപ്പിക്കല്‍ അന്വേഷണം Justice Department നടത്തുന്നു. ഇയാള്‍ വിദേശ സര്‍ക്കാരുകളടെ ഇടനിലക്കാരനായും പ്രവര്‍ത്തിച്ചിരുന്നു. പ്രിന്‍സ് ഇപ്പോള്‍ ആഫ്രിക്കയില്‍ പ്രവര്‍ത്തിക്കുന്ന aviation and logistics സ്ഥാപനമായ Frontier Services Group ന്റെ ചെയര്‍മാനാണ്. The Intercept ന് ലഭിച്ച രേഖകള്‍ പ്രകാരം പ്രിന്‍സ് shell കമ്പനികള്‍ സ്ഥാപിച്ച് ലിബിയ ഉള്‍പ്പടെ കുറഞ്ഞത് 6 ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് paramilitary സേവനങ്ങള്‍ വാഗ്ദാനം ചെയ്തു. സഭയും ലിബിയയിലേക്കുള്ള സൈനിക കരാറുകള്‍ക്ക് നിരോധനം അമേരിക്കയും ഐക്യരാഷ്ട്ര നേരത്തെ തന്നെ നടപ്പാക്കിയതാണ്. ലിബിയയിലെ തന്റെ പങ്കാളികളുടെ പണം കൈകാര്യം ചെയ്യാന്‍ പ്രിന്‍സ് ചൈനയില്‍ ബാങ്ക് അകൌണ്ടുകള്‍ തുടങ്ങിയതായും സംശയിക്കുന്നു.
— സ്രോതസ്സ് democracynow.org